എടിപി ഫൈനൽസ്: ഫെഡറര്‍ സെമിയില്‍
Saturday, November 16, 2019 12:21 AM IST
ലണ്ടന്‍: റോജര്‍ ഫെഡറര്‍ എടിപി ഫൈനല്‍സിന്റെ സെമി ഫൈനലില്‍. ഗ്രൂപ്പ് മത്സരത്തില്‍ ഫെഡറര്‍ 6-4, 6-3ന് നൊവാക് ജോക്കോവിച്ചിനെ തകര്‍ത്താണ് അവസാന നാലിലെത്തിയത്.
ഫെഡറര്‍ 17-ാം തവണയാണ് എടിപി ഫൈനല്‍സില്‍ ഇറങ്ങുന്നത്. ഇതില്‍ 16 പ്രാവശ്യവും സെമി ഫൈനലിലുമെത്തി. തോല്‍വിയോടെ ജോക്കോവിച്ചിന് റഫേല്‍ നദാലിനെ മറികടന്ന് ഒന്നാം റാങ്കിലെത്താനാവില്ല. ടൂര്‍ണമെന്റിലെ ആദ്യ മത്സരത്തില്‍തന്നെ ഡൊമിനിക് തീമിനോടുള്ള തോല്‍വിയോടെയാണ് ഫെഡറര്‍ തുടങ്ങിയത്. എന്നാല്‍ അടുത്ത രണ്ടു മത്സരങ്ങള്‍ അനായാസം ജയിച്ച് സ്വിസ് താരം സെമിയിലെത്തി. ജോക്കോവിച്ച് ഒരു ജയം മാത്രമേ നേടിയുള്ളൂ. ആറു തവണ ഫെഡറര്‍ എടിപി ഫൈനല്‍ ചാമ്പ്യനായിട്ടുണ്ട്.