എഎഫ്സി പ്ലയര്‍ ഓഫ് ദി ഇയര്‍ അവാര്‍ഡ്: ആശലത ദേവിക്കു നോമിനേഷന്
Saturday, November 16, 2019 11:25 PM IST
ഇന്ത്യ വനിതാ ഫുട്ബോള്‍ ക്യാപ്റ്റന്‍ ആശാലത ദേവിയെ വനിതാ വിഭാഗത്തില്‍ ഏഷ്യന്‍ ഫുട്ബോള്‍ കോണ്‍ഫെഡറേഷന്‍ (എഎഫ്സി) പ്ലയര്‍ ഓഫ് ദി ഇയര്‍ പുരസ്കാരത്തിനായി നാമനിര്‍ദേശം നല്കി. ഇതോടെ പുരസ്കാരത്തിനായി ആശാലത ചൈനയുടെ ലി യിംഗ്, ജപ്പാന്റെ സാകി കുമാഗയി എന്നിവര്‍ക്കൊപ്പം മത്സരിക്കും.
ആശാലതയ്ക്ക് ഇത് മികച്ചൊരു വര്‍ഷമായിരുന്നു. താരത്തിന്റെ നേതൃത്വത്തില്‍ ഇന്ത്യന്‍ ടീം 2020 ഒളിമ്പിക് യോഗ്യതയുടെ രണ്ടാം റൗണ്ടിലെത്തി കൂടാതെ 2019 സാഫ് ചാമ്പ്യന്‍ഷിപ്പ് കിരീടം നേടുകയും ചെയ്തു. സേതു എഫ്സിയെ 2018-19 സീസണില്‍ ഇന്ത്യന്‍ വിമന്‍സ് ലീഗ് ചാമ്പ്യന്മാരാക്കുന്നതില് വലിയ പങ്കാണ് ആശാലത വഹിച്ചത്.