സംസ്ഥാന കരാട്ടെ മത്സരങ്ങൾ ഇന്നു മുതൽ
Thursday, November 21, 2019 11:25 PM IST
കൊച്ചി: 38-ാമത് സംസ്ഥാന കരാട്ടെ മത്സരങ്ങൾ ഇന്ന് മുതൽ 24 വരെ എറണാകുളം രാജീവ്ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കും. ജില്ലാതല മത്സരങ്ങളിൽ നിന്നു വിജയിച്ച 750 ഓളം കരാട്ടെ താരങ്ങൾ മത്സരങ്ങളിൽ പങ്കെടുക്കുമെന്ന് കേരള കരാട്ടെ ഡൊ അസോസിയേഷൻ ഭാരവാഹികൾ പത്രസമ്മേളനത്തിൽ പറഞ്ഞു. സബ് ജൂണിയർ, ജൂണിയർ, സീനിയർ എന്നിങ്ങനെ വിവിധ വിഭാഗങ്ങളിലായി 100 ഇനങ്ങളിലായി മത്സരങ്ങൾ നടക്കും.
സംസ്ഥാന മത്സരത്തിൽ വിജയിക്കുന്നവർക്ക് ദേശീയ കരാട്ടെ മത്സരത്തിൽ പങ്കെടുക്കാൻ അവസരം ലഭിക്കും. നാളെ രാവിലെ ഒന്പതിന് സംസ്ഥാന പ്രസിഡന്റ് ഡോ.കെ.നഗുലാനാഥൻ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ഹൈക്കോടതി ജസ്റ്റീസ് മേരി ജോസഫ് പരിപാടി ഉദ്ഘാടനം ചെയ്യും.