കാ​​ലി​​യ​​ടി​​ച്ച് കേ​​ര​​ളം, കോ​​ള​​ടി​​ച്ച് ഹ​​രി​​യാ​​ന
കാ​​ലി​​യ​​ടി​​ച്ച് കേ​​ര​​ളം, കോ​​ള​​ടി​​ച്ച് ഹ​​രി​​യാ​​ന
Saturday, December 7, 2019 12:02 AM IST
സം​​ഗ​​രൂ​​ർ (പ​​ഞ്ചാ​​ബ്): 65-ാമ​​ത് ദേ​​ശീ​​യ സ്കൂ​​ൾ അ​​ത്‌​ല​​റ്റി​​ക്സ് ചാ​​ന്പ്യ​​ൻ​​ഷി​​പ്പി​​ന്‍റെ മൂ​​ന്നാം ദി​​ന​​മാ​​യ ഇ​​ന്ന​​ലെ കേ​​ര​​ള​​ത്തി​​നു മെ​​ഡ​​ൽ നേ​​ടാ​​നാ​​യി​​ല്ല. മെ​​ഡ​​ൽ പ​​ട്ടി​​ക​​യി​​ൽ കേ​​ര​​ളം കാ​​ലി​​യ​​ടി​​ച്ച ഇ​​ന്ന​​ലെ കോ​​ള​​ടി​​ച്ച​​ത് ഹ​​രി​​യാ​​ന​​യ്ക്കാ​​യി​​രു​​ന്നു. ര​​ണ്ടാം ദി​​നം 34 പോ​​യി​​ന്‍റു​​മാ​​യി മൂ​​ന്നാം സ്ഥാ​​ന​​ത്താ​​യി​​രു​​ന്ന ഹ​​രി​​യാ​​ന ഇ​​ന്ന​​ലെ 35 പോ​​യി​​ന്‍റ്കൂ​​ടി സ്വ​​ന്ത​​മാ​​ക്കി പ​​ട്ടി​​ക​​യി​​ൽ ഒ​​ന്നാം സ്ഥാ​​ന​​ത്ത് എ​​ത്തി. ര​​ണ്ടാം ദി​​നം 36 പോ​​യി​​ന്‍റു​​മാ​​യി ഒ​​ന്നാം സ്ഥാ​​ന​​ത്താ​​യി​​രു​​ന്ന ഉ​​ത്ത​​ർ​​പ്ര​​ദേ​​ശ് അ​​തോ​​ടെ 58 പോ​​യി​​ന്‍റു​​മാ​​യി ര​​ണ്ടാം സ്ഥാ​​ന​​ത്തേ​​ക്ക് ഇ​​റ​​ങ്ങി. 22.50 പോ​​യി​​ന്‍റു​​മാ​​യി കേ​​ര​​ളം 10-ാം സ്ഥാ​​ന​​ത്താ​​ണ്. ഒ​​രു വെ​​ള്ളി​​യും ഒ​​രു വെ​​ങ്ക​​ല​​വും മാ​​ത്ര​​മേ കേ​​ര​​ള​​ത്തി​​ന്‍റെ അക്കൗണ്ടിലുള്ളൂ.

റി​​ക്കാ​​ർ​​ഡ് ചാ​​ട്ടം, ഏ​​റ്

മീ​​റ്റി​​ൽ ഇ​​ന്ന​​ലെ ര​​ണ്ട് റി​​ക്കാ​​ർ​​ഡു​​ക​​ളാ​​ണ് പി​​റ​​ന്ന​​ത്. സ​​ബ് ജൂ​​ണി​​യ​​ർ ആ​​ണ്‍​കു​​ട്ടി​​ക​​ളു​​ടെ ഹൈ​​ജം​​പി​​ൽ ആ​​ദി​​ത്യ ര​​ഘു​​വാ​​ൻ​​ഷി റി​​ക്കാ​​ർ​​ഡോ​​ടെ സ്വ​​ർ​​ണം സ്വ​​ന്ത​​മാ​​ക്കി. 1.98 മീ​​റ്റ​​റാ​​ണ് മ​​ധ്യ​​പ്ര​​ദേ​​ശ് താ​​ര​​മാ​​യ ആ​​ദി​​ത്യ ചാ​​ടി​​യ​​ത്. 2015ൽ ​​ഡ​​ൽ​​ഹി​​യു​​ടെ ഷാ​​ഹ്ന​​വാ​​സ് ഖാ​​ൻ കു​​റി​​ച്ച 1.97 മീ​​റ്റ​​റാ​​ണ് പി​​ന്ത​​ള്ള​​പ്പെ​​ട്ട​​ത്. ഈ​​യി​​ന​​ത്തി​​ൽ മ​​ത്സ​​രി​​ച്ച കേ​​ര​​ള​​ത്തി​​ന്‍റെ വി​​ജ​​യ് കൃ​​ഷ്ണ​​യ്ക്ക് 1.70 മീ​​റ്റ​​റോ​​ടെ നാ​​ലാം സ്ഥാ​​നം പ​​ങ്കി​​ടാ​​നേ സാ​​ധി​​ച്ചു​​ള്ളൂ.


ജൂ​​ണി​​യ​​ർ പെ​​ണ്‍​കു​​ട്ടി​​ക​​ളു​​ടെ ഷോ​​ട്ട്പു​​ട്ടി​​ലാ​​ണ് മ​​റ്റൊ​​രു റി​​ക്കാ​​ർ​​ഡ്. പ​​ഞ്ചാ​​ബി​​ന്‍റെ ജാ​​സ്മി​​ൻ കൗ​​ർ 15.30 മീ​​റ്റ​​ർ ഷോ​​ട്ട്പു​​ട്ട് പാ​​യി​​ച്ച് റി​​ക്കാ​​ർ​​ഡ് ബു​​ക്കി​​ൽ ഇ​​ടം​​പി​​ടി​​ച്ചു. ക​​ഴി​​ഞ്ഞ വ​​ർ​​ഷം ജാ​​സ്മി​​ൻ​​ത​​ന്നെ കു​​റി​​ച്ച 13.96 മീ​​റ്റ​​റാ​​ണ് തി​​രു​​ത്ത​​പ്പെ​​ട്ട​​ത്.

സ​​ബ് ജൂ​​ണി​​യ​​ർ ആ​​ണ്‍​കു​​ട്ടി​​ക​​ളു​​ടെ ലോം​​ഗ്ജം​​പി​​ൽ മ​​ത്സ​​രി​​ച്ച കേ​​ര​​ള​​ത്തി​​ന്‍റെ വാ​​ങ് മ​​യൂം മു​​ക്ര​​ത്തി​​ന് 6.01 മീ​​റ്റ​​റോ​​ടെ 14-ാമ​​ത് എ​​ത്താ​​നേ സാ​​ധി​​ച്ചു​​ള്ളൂ. ജാ​​ർ​​ഖ​​ണ്ഡി​​ന്‍റെ സ​​മീ​​ർ ഒ​​റാ​​ഓ​​ണി​​നാ​​ണ് (6.61 മീ​​റ്റ​​ർ) സ്വ​​ർ​​ണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.