പ്രഥ്വിക്ക് ഇരട്ട സെഞ്ചുറി
Thursday, December 12, 2019 12:11 AM IST
വഡോദര: ബറോഡയ്ക്കെതിരായ രഞ്ജി ട്രോഫി ക്രിക്കറ്റിൽ മുംബൈയുടെ യുവതാരം പ്രഥ്വി ഷായ്ക്ക് ഇരട്ട സെഞ്ചുറി. ഉത്തേജകമരുന്ന് ഉപയോഗത്തെത്തുടർന്ന് സസ്പെൻഷനിലായിരുന്നു പ്രഥ്വി ഇന്ത്യൻ ടീമിലേക്കുള്ള മടങ്ങിവരവിനായുള്ള ശക്തമായ അവകാശവാദമാണ് ഇരട്ട സെഞ്ചുറിയിലൂടെ നടത്തിയിരിക്കുന്നത്. രണ്ടാം ഇന്നിംഗ്സിൽ 179 പന്തിൽ 202 റണ്‍സ് പ്രഥ്വി നേടി. മുംബൈ ക്യാപ്റ്റൻ സൂര്യകുമാർ യാദവും (102 നോട്ടൗട്ട്) സെഞ്ചുറി നേടി. സ്കോർ: മുംബൈ 431, 409/4 ഡിക്ലയേർഡ്. ബറോഡ 307, 74/3.