എൽ ലൂബ്രെയറ്റ് ഓപ്പണ്‍ നാരായണന്
Friday, December 13, 2019 12:01 AM IST
മാഡ്രിഡ്: പ്രഥമ എൽ ലൂബ്രെയറ്റ് ഓപ്പണ്‍ ചെസ് ചാന്പ്യൻഷിപ്പ് കിരീടം മലയാളി ഗ്രാൻഡ്മാസ്റ്റർ എസ്.എൽ. നാരായണൻ കരസ്ഥമാക്കി. ഒന്‍പത് റൗണ്ട് പോരാട്ടത്തിൽ ഏഴ് പോയിന്റാണ് നാരായണൻ സ്വന്തമാക്കിയത്. പോളിഷ് ഗ്രാൻഡ്മാസ്റ്റർ മതേയൂസ് ബാർത്തൽ രണ്ടാം സ്ഥാനവും ഇന്ത്യയുടെ അർജുൻ എറിഗൈസി മൂന്നാം സ്ഥാനവും സ്വന്തമാക്കി. മൂന്നാം സീഡ് ആയിരുന്ന നാരായണൻ രണ്ടാം സീഡായ ബാർത്തലിനെ തോൽപിച്ചാണ് ചാന്പ്യനായത്.