സല ഡബിളിൽ ചെന്പട
Saturday, December 14, 2019 11:32 PM IST
ലിവർപൂൾ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോളിൽ ലിവർപൂളിന്റെ തോൽവിയറിയാതെയുള്ള മുന്നേറ്റം തുടരുന്നു. ഇന്നലെ സ്വന്തം തട്ടകത്തിൽവച്ച് നടന്ന മത്സരത്തിൽ ലിവർപൂൾ മറുപടിയില്ലാത്ത രണ്ട് ഗോളിന് വാറ്റ്ഫോഡിനെ കീഴടക്കി. മുഹമ്മദ് സലയുടെ (38, 90) ഇരട്ട ഗോളാണ് ചെന്പടയ്ക്ക് ജയമൊരുക്കിയത്. ഇതോടെ 17 മത്സരങ്ങളിൽനിന്ന് 49 പോയിന്റുമായി ലിവർപൂൾ ലീഗിന്റെ തലപ്പത്ത് തുടരുന്നു.