ഹെറ്റ്മയർ ഹിറ്റ് ; ഇന്ത്യക്ക് എട്ട് വിക്കറ്റ് തോൽവി
ഹെറ്റ്മയർ ഹിറ്റ് ; ഇന്ത്യക്ക് എട്ട് വിക്കറ്റ് തോൽവി
Monday, December 16, 2019 12:29 AM IST
ചെ​​​ന്നൈ: ഷിം​​​റോ​​​ണ്‍ ഹെ​​​റ്റ്മ​​​യ​​​റി​​​ന്‍റെ ഹി​​​റ്റ് ബാ​​റ്റിം​​ഗും ഷാ​​​യ് ഹോ​​​പ്പി​​​ന്‍റെ ക്ലാ​​​സും ചേ​​​ർ​​​ന്ന​​​പ്പോ​​​ൾ ഇ​​​ന്ത്യ​​​ൻ പ്ര​​​തീ​​​ക്ഷ ത​​ക​​ർ​​ന്ന​​ടി​​ഞ്ഞു. വെ​​​സ്റ്റ് ഇ​​​ൻ​​​ഡീ​​​സി​​​നെ​​​തി​​​രാ​​​യ മൂ​​​ന്ന് മ​​​ത്സ​​​ര ഏ​​​ക​​​ദി​​​ന പ​​​ര​​​ന്പ​​​ര​​​യി​​​ലെ ആ​​​ദ്യ മ​​​ത്സ​​​ര​​​ത്തി​​​ൽ അ​​​തോ​​​ടെ ഇ​​​ന്ത്യ എ​​​ട്ട് വി​​​ക്ക​​​റ്റി​​​ന്‍റെ തോ​​​ൽ​​​വി വ​​​ഴ​​​ങ്ങി. 106 പ​​​ന്തി​​​ൽ ഏ​​​ഴ് സി​​​ക്സും 11 ഫോ​​​റും അ​​​ട​​​ക്കം 139 റ​​​ണ്‍​സ് നേ​​​ടി​​​യ ഹെ​​​റ്റ്മ​​​യ​​​റാ​​​ണ് മാ​​​ൻ ഓ​​​ഫ് ദ ​​​മാ​​​ച്ച്. 151 പ​​​ന്തി​​​ൽ ഒ​​​രു സി​​​ക്സും ഏ​​​ഴ് ഫോ​​​റും അ​​​ട​​​ക്കം 102 റ​​​ണ്‍​സു​​​മാ​​​യി ഹോ​​​പ്പ് പു​​​റ​​​ത്താ​​​കാ​​​തെ​​​നി​​​ന്നു. ര​​​ണ്ടാം വി​​​ക്ക​​​റ്റി​​​ൽ ഇ​​​രു​​​വ​​​രും ചേ​​​ർ​​​ന്ന് 218 റ​​​ണ്‍​സ് കൂ​​​ട്ടു​​​കെ​​​ട്ട് സ്ഥാ​​​പി​​​ച്ചു.

പ​​ന്ത്, ശ്രേ​​യ​​സ്

മൂ​​ന്നു വി​​ക്ക​​റ്റി​​ന് 80 റ​​ണ്‍​സ് എ​​ന്ന നി​​ല​​യി​​ലാ​​യി​​രു​​ന്ന ഇ​​ന്ത്യ​​യെ നാ​​ലാം വി​​ക്ക​​റ്റി​​ൽ ശ്രേ​​യ​​സ് അ​​യ്യ​​റും (88 പ​​ന്തി​​ൽ ഒ​​രു സി​​ക്സും അ​​ഞ്ച് ഫോ​​റും ഉ​​ൾ​​പ്പെ​​ടെ 70) ഋ​​ഷ​​ഭ് പ​​ന്തും (69 പ​​ന്തി​​ൽ ഒ​​രു സി​​ക്സും ഏ​​ഴ് ഫോ​​റും ഉ​​ൾ​​പ്പെ​​ടെ 71) ചേ​​ർ​​ന്ന് ക​​ര​​ക​​യ​​റ്റു​​ക​​യാ​​യി​​രു​​ന്നു. ഇ​​രു​​വ​​രും 114 റ​​ണ്‍​സി​​ന്‍റെ കൂ​​ട്ടു​​കെ​​ട്ടു​​ണ്ടാ​​ക്കി. ശ്രേ​​യ​​സ് അ​​യ്യ​​റെ പുറത്താക്കി അ​​ൽ​​സാ​​രി ജോ​​സ​​ഫ് ഈ ​​കൂ​​ട്ടു​​കെ​​ട്ട് പൊ​​ളി​​ച്ചു. കേ​​ദ​​ർ ജാ​​ദ​​വി​​ന്‍റെ (35 പ​​ന്തി​​ൽ ഒ​​രു സി​​ക്സും മൂ​​ന്ന് ഫോ​​റും അ​​ട​​ക്കം 40) ഇ​​ന്നിം​​ഗ്സാ​​ണ് ഇ​​ന്ത്യ​​യെ 250 ക​​ട​​ത്തി​​യ​​ത്. 21 പ​​ന്തി​​ൽ 21 റ​​ണ്‍​സ് എ​​ടു​​ത്ത ര​​വീ​​ന്ദ്ര ജ​​ഡേ​​ജ ഇ​​ല്ലാ​​ത്ത റ​​ണ്ണി​​നോ​​ടി ഒൗ​​ട്ടാ​​യ​​പ്പോ​​ൾ ഇ​​ന്ത്യ 47.4 ഓ​​വ​​റി​​ൽ ഏ​​ഴി​​ന് 269. അ​​ര​​ങ്ങേ​​റ്റ താ​​രം ശി​​വം ദു​​ബെ ആ​​റു പ​​ന്തി​​ൽ ഒ​​ന്പ​​ത് റ​​ണ്‍​സെ​​ടു​​ത്ത് പു​​റ​​ത്താ​​യി.

ടോ​​സ് ന​​ഷ്ട​​പ്പെ​​ട്ട് ബാ​​റ്റിം​​ഗി​​നി​​റ​​ങ്ങി​​യ ഇ​​ന്ത്യ​​ക്ക് 21 റ​​ണ്‍​സ് സ്കോ​​ർ ബോ​​ർ​​ഡി​​ലെ​​ത്തി​​യ​​പ്പോ​​ഴേ​​ക്കും ആ​​ദ്യ വി​​ക്ക​​റ്റ് ന​​ഷ്ട​​പ്പെ​​ട്ടു. 15 പ​​ന്തി​​ൽ ആ​​റു റ​​ണ്‍​സെ​​ടു​​ത്ത കെ.​​എ​​ൽ. രാ​​ഹു​​ലി​​നെ കോ​​ട്രെ​​ൽ ഹെ​​റ്റ്മ​​യ​​റി​​ന്‍റെ കൈ​​ക​​ളി​​ലെ​​ത്തി​​ക്കു​​ക​​യാ​​യി​​രു​​ന്നു. നാ​​ല് പ​​ന്തി​​ൽ നാ​​ല് റ​​ണ്‍​സെ​​ടു​​ത്ത വി​രാ​ട് കോ​​ഹ്‌​ലി​​യു​​ടെ വി​​ക്ക​​റ്റ് കോ​​ട്രെ​​ലി​​ന്‍റെ പ​​ന്തി​​ൽ ഇ​​ൻ​​സൈ​​ഡ് എ​​ഡ്ജ് ആ​​യി തെ​​റി​​ച്ചു. ശ്രേ​​യ​​സ് അ​​യ്യ​​ർ-​​രോ​​ഹി​​ത് ശ​​ർ​​മ (56 പ​​ന്തി​​ൽ 36) മൂ​​ന്നാം വി​​ക്ക​​റ്റ് കൂ​​ട്ടു​​കെ​​ട്ട് 55 റ​​ണ്‍​സ് നേ​​ടി​​യെ​​ങ്കി​​ലും കാ​​ര്യ​​ങ്ങ​​ൾ ഇ​​ന്ത്യ​​ൻ വ​​രു​​തി​​യി​​ലാ​​യി​​രു​​ന്നി​​ല്ല. അ​​വ​​സ​​ന 10 ഓ​​വ​​റി​​ൽ 71 റ​​ണ്‍​സ് നേ​​ടാ​​നേ ഇ​​ന്ത്യ​​ക്കു സാ​​ധി​​ച്ചു​​ള്ളൂ.


സ്കോ​​ർ​​ബോ​​ർ​​ഡ്

ടോ​​സ്: വെ​​സ്റ്റ് ഇ​​ൻ​​ഡീ​​സ്

ഇ​​ന്ത്യ ബാ​​റ്റിം​​ഗ്: രോ​​ഹി​​ത് സി ​​പൊ​​ള്ളാ​​ർ​​ഡ് ബി ​​ജോ​​സ​​ഫ് 36, കെ.​​എ​​ൽ. രാ​​ഹു​​ൽ സി ​​ഹെ​​റ്റ്മ​​യ​​ർ ബി ​​കോ​​ട്രെ​​ൽ 6, കോ​​ഹ്‌​ലി ബി ​​കോ​​ട്രെ​​ൽ 4, ശ്രേ​​യ​​സ് അ​​യ്യ​​ർ സി ​​പൊ​​ള്ളാ​​ർ​​ഡ് ബി ​​ജോ​​സ​​ഫ് 70, പ​​ന്ത് സി ​​ഹെ​​റ്റ്മ​​യ​​ർ ബി ​​പൊ​​ള്ളാ​​ർ​​ഡ് 71, കേ​​ദാ​​ർ ജാ​​ദ​​വ് സി ​​പൊ​​ള്ളാ​​ർ​​ഡ് ബി ​​പോ​​ൾ 40, ജ​​ഡേ​​ജ റ​​ണ്ണൗ​​ട്ട് 21, ദു​​ബെ സി ​​ഹോ​​ൾ​​ഡ​​ർ ബി ​​പോ​​ൾ 9, ദീ​​പ​​ക് ചാ​​ഹ​​ർ നോ​​ട്ടൗ​​ട്ട് 6, മു​​ഹ​​മ്മ​​ദ് ഷാ​​മി നോ​​ട്ടൗ​​ട്ട് 0, എ​​ക്സ്ട്രാ​​സ് 24, ആ​​കെ 50 ഓ​​വ​​റി​​ൽ 287/8.
വി​​ക്ക​​റ്റ് വീ​​ഴ്ച: 1-21, 2-25, 3-80, 4-194, 5-210, 6-269, 7-269, 8-282.

ബൗ​​ളിം​​ഗ്: കോ​​ട്രെ​​ൽ 10-3-46-2, ഹോ​​ൾ​​ഡ​​ർ 8-0-45-0, ഹെ​​യ്ഡ​​ൻ വാ​​ൽ​​ഷ് 5-0-31-0, കീ​​മോ പോ​​ൾ 7-0-40-2, അ​​ൽ​​സാ​​രി ജോ​​സ​​ഫ് 9-1-45-2, റോ​​ട്ട​​ൻ ചേ​​സ് 7-0-42-0, പൊ​​ള്ളാ​​ർ​​ഡ് 4-0-28-1.

വെ​​​സ്റ്റ് ഇ​​​ൻ​​​ഡീ​​​സ് ബാ​​​റ്റിം​​​ഗ്: ഹോ​​​പ്പ് നോ​​​ട്ടൗ​​​ട്ട് 102, അം​​​ബ്രി​​​സ് എ​​​ൽ​​​ബി​​​ഡ​​​ബ്ല്യു ബി ​​​ചാ​​​ഹ​​​ർ 9, ഹെ​​​റ്റ്മ​​​യ​​​ർ സി ​​​ശ്രേ​​​യ​​​സ് ബി ​​​ഷാ​​​മി 139, പു​​​രാ​​​ൻ നോ​​​ട്ടൗ​​​ട്ട് 29, എ​​​ക്സ്ട്രാ​​​സ് 12, ആ​​​കെ 47.5 ഓ​​​വ​​​റി​​​ൽ 291/2.

വി​​​ക്ക​​​റ്റ് വീ​​​ഴ്ച: 1-11, 2-229.
ബൗ​​​ളിം​​​ഗ്: ദീ​​​പ​​​ക് ചാ​​​ഹ​​​ർ 10-1-48-1, ഷാ​​​മി 9-1-57-1, കു​​​ൽ​​​ദീ​​​പ് 10-0-45-0, ദു​​​ബെ 7.5-0-68-0, കേ​​​ദാ​​​ർ ജാ​​​ദ​​​വ് 1-0-11-0, ജ​​​ഡേ​​​ജ 10-0-58-0.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.