ബാഴ്സയുടെ ഓഫർ നിരസിച്ചു: സാവി
Friday, January 17, 2020 12:07 AM IST
സ്പാനിഷ് സൂപ്പർ ഫുട്ബോൾ ക്ലബ്ബായ ബാഴ്സലോണ പരിശീലക സ്ഥാനത്തേക്ക് സാവി ഹെർണാണ്ടസ് എത്തുമെന്ന് വിശ്വസിച്ചവർ ഏറെ. എന്നാൽ, ഏണസ്റ്റോ വാൽവെർദയ്ക്ക് പകരം ബാഴ്സ പരിശീലക സ്ഥാനത്ത് എത്തിയത് മറ്റൊരു സ്പാനിഷ് മുൻ തരമായ ക്വികെ സെറ്റിയെൻ ആയിരുന്നു. അതിന്റെ കാരണം ഇപ്പോൾ സാവി തന്നെ വെളിപ്പെടുത്തി.
ബാഴ്സയുടെ ഓഫർ നിരസിക്കുകയായിരുന്നു. പരിശീലക കരിയറിന്റെ തുടക്കത്തിൽ മാത്രമുള്ള ഞാൻ ഇപ്പോൾ ബാഴ്സയുടെ ചുമതലയേറ്റെടുത്താൽ അത് തിടുക്കത്തിലുള്ള തീരുമാനമായിപ്പോകും. ഭാവിയിൽ ബാഴ്സലോണ പരിശീലകനാകണമെന്നാണ് സ്വപ്നം- സാവി വ്യക്തമാക്കി.