സഞ്ജുവിന്റെ ‘കോമ’
Friday, January 17, 2020 11:57 PM IST
ഓസ്ട്രേലിയയ്ക്കെതിരായ ഏകദിന പരന്പരയിലെ ആദ്യ മത്സരത്തിൽ പരിക്കേറ്റ ഋഷഭ് പന്ത് ശേഷിച്ച പോരാട്ടങ്ങളിൽനിന്ന് പുറത്തായപ്പോൾ സഞ്ജു വി. സാംസണ് ടീമിലെത്തുമെന്ന് പ്രതീക്ഷിച്ചവർ ഏറെ. എന്നാൽ, സഞ്ജുവിനെ പരിഗണിക്കാതെ കെ.എസ്. ഭരത് ആണ് ടീമിൽ ഇടംപിടിച്ചത്.
ഇതിനിടെയാണ് സഞ്ജു സമൂഹമാധ്യങ്ങളിലൂടെയുള്ള കോമ പോസ്റ്റ് നടത്തിയത്. ഒരു കോമ മാത്രമായിരുന്നു സഞ്ജുവിന്റെ പോസ്റ്റ്. ഇതിനെ ന്യൂസിലൻഡിനെതിരായ ട്വന്റി-20 പരന്പരയിൽ ഉൾപ്പെടുത്താതിന്റെ പ്രതിഷേധമായും വീണ്ടും അവസരം ലഭിക്കാനായുള്ള കാത്തിരിപ്പായും വിശേഷിപ്പിക്കുന്നവരുണ്ട്.