ശിഖർ ധവാനു പരിക്ക്
Sunday, January 19, 2020 11:33 PM IST
ഓസ്ട്രേലിയക്കെതിരായ മൂന്നാം ഏകദിനത്തിനിടെ ഇന്ത്യൻ ഓപ്പണർ ശിഖർ ധവാന് പരിക്ക്. മത്സരത്തിന്റെ അഞ്ചാം ഓവറിൽ ആരോണ്‍ ഫിഞ്ചിന്റെ ഷോട്ട് തടയാൻ ശ്രമിക്കുന്നതിനിടെ ധവാന്റെ ഇടതു തോളിന് പരിക്കേൽക്കുകയായിരുന്നു. ധവാനെ എക്സ് റേയ്ക്ക് വിധേയനാക്കി. ധവാനു പകരം ഇന്ത്യൻ ഇന്നിംഗസ് രോഹിത്തിനൊപ്പം ഓപ്പണ്‍ ചെയ്തത് കെ.എൽ. രാഹുലാണ്. വെള്ളിയാഴ്ച ഓസ്ട്രേലിയയ്ക്കെതിരായ രണ്ടാം ഏകദിനത്തിൽ ബാറ്റിംഗിനിടെ ധവാന് പരിക്കേറ്റിരുന്നു. തുടർന്ന് ഫീൽഡിംഗിനെത്തിയില്ല.