ധോണി 2021ലും ഐപിഎലിൽ കളിക്കും
Sunday, January 19, 2020 11:33 PM IST
ഇന്ത്യൻ ടീമിൽ 2019ലെ ഏകദിന ലോകകപ്പിനുശേഷം ഇടംലഭിക്കാത്ത മുൻ ക്യാപ്റ്റൻ എം.എസ്. ധോണിയെ 2021 ഐപിഎലിലും നിലനിർത്തുമെന്ന് ചെന്നൈ സൂപ്പർ കിംഗ്സ് ഉടമ എൻ. ശ്രീനിവാസൻ. ധോണി എപ്പോഴാണ് കളി അവസാനിപ്പിക്കുക, എത്രനാൾകൂടി കളിക്കും തുടങ്ങിയ കാര്യങ്ങളാണ് എല്ലാവരും ചർച്ച ചെയ്യുന്നത്.
ഈ വർഷം ഐപിഎലിൽ ധോണി കളിക്കും. അടുത്ത വർഷത്തെ താര ലേലത്തിൽ ധോണി ഉണ്ടാകുകയും ചെയ്യും - ശ്രീനിവാസൻ പറഞ്ഞു.
മുപ്പത്തെട്ടുകാരനായ ധോണിയെ ബിസിസിഐയുടെ വാർഷിക കരാറിൽനിന്ന് കഴിഞ്ഞ ആഴ്ച ഒഴിവാക്കിയിരുന്നു.