അ​ണ്ട​ര്‍ 19 ച​തു​ര്‍​ദി​ന ക്രി​ക്ക​റ്റ്:​കേര​ള​ത്തി​ന് ആ​ദ്യ ജ​യം
Tuesday, January 21, 2020 10:49 PM IST
മൈ​​​സൂ​​​ര്‍: അ​​​ണ്ട​​​ര്‍ 19 കൂ​​​ച്ച് ബി​​​ഹാ​​​ര്‍ ച​​​തു​​​ര്‍​ദി​​​ന ക്രി​​​ക്ക​​​റ്റ് ടൂ​​​ര്‍​ണ​​​മെ​​​ന്‍റി​​ല്‍ കേ​​​ര​​​ള​​​ത്തി​​​ന് ജ​​​യം. ക​​​ര്‍​ണാ​​​ട​​​ക​​​യ്ക്കെ​​​തി​​​രെ 136 റ​​​ണ്‍​സി​​​നാ​​​ണ് കേ​​​ര​​​ള​​​ത്തി​​​ന്‍റെ വി​​​ജ​​​യം. ആ​​​ദ്യ ഇ​​​ന്നിം​​ഗി​​സി​​​ല്‍ കേ​​​ര​​​ളം 194 റ​​​ണ്‍​സ് നേ​​​ടി​​​യ​​​പ്പോ​​​ള്‍ ക​​​ര്‍​ണാ​​​ട​​​ക​​​യു​​​ടെ ഒ​​​ന്നാം ഇ​​​ന്നിം​​ഗ്സ് 121ല്‍ ​​​ഒ​​​തു​​​ങ്ങി. മോ​​​ഹി​​​ത് ഷി​​​ബു​​​വി​​​ന്‍റെ അ​​​ഞ്ച് വി​​​ക്ക​​​റ്റ് നേ​​​ട്ട​​​മാ​​​ണ് ക​​​ര്‍​ണാ​​​ട​​​ക​​​യെ ചെ​​​റി​​​യ സ്‌​​​കോ​​​റി​​​ല്‍ പി​​​ടി​​​ച്ചു​​​കെ​​​ട്ടി​​​യ​​​ത്. അ​​​കി​​​ന്‍, കി​​​ര​​​ണ്‍ സാ​​​ഗ​​​ര്‍ എ​​​ന്നി​​​വ​​​ര്‍ ര​​​ണ്ടു വി​​​ക്ക​​​റ്റ് വീ​​​ത​​​വും നേ​​​ടി.


ര​​​ണ്ടാം ഇ​​​ന്നിം​​ഗ്സി​​​ല്‍ കേ​​​ര​​​ളം 199 റ​​​ണ്‍​സ് സ്വ​​​ന്ത​​​മാ​​​ക്കി. കേ​​​ര​​​ള​​​ത്തി​​​നാ​​​യി നി​​​ഖി​​​ല്‍ ജോ​​​സ് 54 റ​​​ണ്‍​സും ആ​​​ദി​​​ത്യ കൃ​​​ഷ്ണ​​​ന്‍ 42 റ​​​ണ്‍​സും നേ​​​ടി. ഇ​​​തോ​​​ടെ ര​​​ണ്ടാം ഇ​​​ന്നിം​​ഗ്സി​​​ല്‍ 273 റ​​​ണ്‍​സ് വി​​​ജ​​​യ​​​ല​​​ക്ഷ്യം പി​​​ന്തു​​​ട​​​ര്‍​ന്ന ക​​​ര്‍​ണാ​​​ട​​​ക 136 റ​​​ണ്‍​സി​​​ന് ഓ​​ൾ​​ഔ​​ട്ടാ​​യി. ര​​​ണ്ടാം ഇ​​​ന്നിം​​ഗ്സി​​​ല്‍ കേ​​​ര​​​ള​​​ത്തി​​​നാ​​​യി കി​​​ര​​​ണ്‍ സാ​​​ഗ​​​ര്‍ നാ​​​ല് വി​​​ക്ക​​​റ്റ് നേ​​​ടി. ടൂ​​​ര്‍​ണ​​മെ​​ന്‍റി​​​ലെ ആ​​​ദ്യ ജ​​​യ​​​മാ​​​ണ് ക​​​ര്‍​ണാ​​​ട​​​ക​​​യ്ക്കെ​​​തി​​​രെ കേ​​​ര​​​ളം സ്വ​​​ന്ത​​​മാ​​​ക്കി​​​യ​​​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.