ഇനി ജലജ് നയിക്കും
Wednesday, January 22, 2020 11:27 PM IST
തിരുവനന്തപുരം: ആന്ധ്രപ്രദേശിനെതിരായ രഞ്ജി ട്രോഫി ക്രിക്കറ്റിൽ കേരളത്തെ ജലജ് സക്സേന നയിക്കും. ടീമിന്റെ മോശം പ്രകടനത്തെ തുടർന്ന് സച്ചിൻ ബേബിയെ നായകസ്ഥാനത്തുനിന്ന് നീക്കിയാണ് പകരം സക്സേനയെ ചുമതലപ്പെടുത്തിയത്.
സിജോമോൻ ജോസഫ്, മുഹമ്മദ് അസ്ഹറുദീൻ എന്നിവരും ടീമിൽ നിന്ന് പുറത്താക്കപ്പെട്ടു. കഴിഞ്ഞ മത്സരങ്ങളിൽ കേരള ടീമിനൊപ്പം ഇല്ലാതിരുന്ന റോബിൻ ഉത്തപ്പ, ബേസിൽ തന്പി, പി. രാഹുൽ എന്നിവരെ തിരിച്ചുവിളിച്ചിട്ടുണ്ട്. ടീം: ജലജ് സക്സേന (ക്യാപ്റ്റൻ), സച്ചിൻ ബേബി, റോബിൻ ഉത്തപ്പ, പി. രാഹുൽ, വിഷ്ണു വിനോദ്, സൽമാൻ നിസാർ, രോഹൻ പ്രേം, ബേസിൽ തന്പി, എം.ഡി. നിതീഷ്, എൻ.പി. ബേസിൽ, അഭിഷേക് മോഹൻ, കെ.സി. അക്ഷയ്, അക്ഷയ് ചന്ദ്രൻ, വിനൂപ് മനോഹരൻ, എസ്. മിഥുൻ.