ആ​ഴ്‌​സ​ണ​ലി​നു ജ​യം
Wednesday, January 29, 2020 12:19 AM IST
ല​ണ്ട​ന്‍: ഇം​ഗ്ലീ​ഷ് എ​ഫ്എ ക​പ്പ് ഫു​ട്‌​ബോ​ളി​ല്‍ ആ​ഴ​സ​ണ​ല്‍ അ​ഞ്ചാം റൗ​ണ്ടി​ല്‍. ആ​ഴ​സ​ണ​ലി​ന്‍റെ യു​വ​താ​ര​ങ്ങ​ള്‍ 2-1ന് ​ബോ​ണ്‍മൗ​ത്തി​നെ തോ​ല്‍പ്പി​ച്ചു. ഒ​രു​ഗോ​ള്‍ നേ​ടു​ക​യും ഒ​ര​ണ്ണ​ത്തി​നു വ​ഴി​യൊ​രു​ക്കു​ക​യും ചെ​യ്ത് ബു​ക​യോ സാ​ക​യു​ടെ ഗം​ഭീ​ര പ്ര​ക​ട​ന​മാ​ണ് ആ​ഴ്‌​സ​ണ​ലി​ന് അ​നാ​യാസ ജ​യ​മൊ​രു​ക്കി​യ​ത്.

ആ​ഴ്‌​സ​ണ​ല്‍ പ​രി​ശീ​ല​ക​ന്‍ മൈ​ക്കി​ല്‍ അ​ര്‍തേ​റ്റ യു​വ​ടീ​മി​നെ​യാ​ണ് ക​ള​ത്തി​ലി​റ​ക്കി​യ​ത്. അ​ഞ്ചാം മി​നി​റ്റി​ല്‍ സാ​ക പീ​ര​ങ്കി​പ്പ​ട​യെ മു​ന്നി​ലെ​ത്തി​ച്ചു. സാ​ക​യാ​ണ് 26-ാം മി​നി​റ്റി​ല്‍ എ​ഡ്വേ​ര്‍ഡ് എ​ന്‍കീ​ത് നേ​ടി​യ ഗോ​ളി​നു വ​ഴി​യൊ​രു​ക്കി​യ​ത്. 90+4-ാം മി​നി​റ്റി​ല്‍ സാം ​സ്റ്റു​റി​ഡ്ജാ​ണ് ബോ​ണ്‍മൗ​ത്തി​നാ​യി ഒ​രു ഗോ​ള്‍ നേ​ടി​യ​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.