ഇ​​ന്ത്യ​​യെ തോ​​ൽ​​പ്പി​​ച്ച് ഓ​​സീ​​സ് കി​​രീ​​ട​​ത്തി​​ൽ
ഇ​​ന്ത്യ​​യെ തോ​​ൽ​​പ്പി​​ച്ച്  ഓ​​സീ​​സ് കി​​രീ​​ട​​ത്തി​​ൽ
Thursday, February 13, 2020 12:11 AM IST
മെ​​ൽ​​ബ​​ണ്‍: ത്രി​​രാ​​ഷ്‌​ട്ര ​വ​​നി​​താ ട്വ​​ന്‍റി-20 പ​​ര​​ന്പ​​ര കി​​രീ​​ടം ഓ​​സ്ട്രേ​​ലി​​യ​​യ്ക്ക്. ഫൈ​​ന​​ലി​​ൽ ഇ​​ന്ത്യ​​ൻ വ​​നി​​ത​​ക​​ളെ 11 റ​​ണ്‍​സി​​നു പ​​രാ​​ജ​​യ​​പ്പെ​​ടു​​ത്തി​​യാ​​ണ് ഓ​​സ്ട്രേ​​ലി​​യ കി​​രീ​​ടം സ്വ​​ന്ത​​മാ​​ക്കി​​യ​​ത്. സ്കോ​​ർ: ഓ​​സ്ട്രേ​​ലി​​യ 20 ഓ​​വ​​റി​​ൽ ആ​​റി​​ന് 155. ഇ​​ന്ത്യ 20 ഓ​​വ​​റി​​ൽ 144.

ടോ​​സ് നേ​​ടി ആ​​ദ്യം ക്രീ​​സി​​ലെ​​ത്തി​​യ ഓ​​സ്ട്രേ​​ലി​​യ​​യ്ക്കു​​വേ​​ണ്ടി ബേ​​ത് മൂ​​ണി 54 പ​​ന്തി​​ൽ 71 റ​​ണ്‍​സ് നേ​​ടി ടോ​​പ് സ്കോ​​റ​​റാ​​യി. ആ​​ഷ്‌​ലി​ ഗാ​​ർ​​ഡ്ന​​ർ, ക്യാ​​പ്റ്റ​​ൻ മെ​​ഗ് ലാ​​ന്നിം​​ഗ് എ​​ന്നി​​വ​​ർ 26 റ​​ണ്‍​സ് വീ​​ത​​മെ​​ടു​​ത്തു. മ​​റു​​പ​​ടി ബാ​​റ്റിം​​ഗി​​ൽ ഇ​​ന്ത്യ​​ക്കാ​​യി സ്മൃ​​തി മ​​ന്ദാ​​ന 37 പ​​ന്തി​​ൽ 66 റ​​ണ്‍​സ് നേ​​ടി. 17 റ​​ണ്‍​സ് എ​​ടു​​ത്ത റി​​ച്ച ഘോ​​ഷ് ആ​​ണ് ഇ​​ന്ത്യ​​ൻ ഇ​​ന്നിം​​ഗ്സി​​ലെ ര​​ണ്ടാ​​മ​​ത്തെ ഉ​​യ​​ർ​​ന്ന സ്കോ​​ർ നേ​​ട്ട​​ക്കാ​​രി. നാ​​ല് ഓ​​വ​​റി​​ൽ 12 റ​​ണ്‍​സ് വ​​ഴ​​ങ്ങി അ​​ഞ്ച് വി​​ക്ക​​റ്റ് വീ​​ഴ്ത്തി​​യ ജെ​​സ് ജോ​​നാ​​സെ​​ൻ ആ​​ണ് ഇ​​ന്ത്യ​​യെ ത​​ക​​ർ​​ത്ത​​തും ഓ​​സ്ട്രേ​​ലി​​യ​​യു​​ടെ വി​​ജ​​യ ശി​​ൽ​​പ്പി​​യും. ഇ​​ന്ത്യ​​ക്ക് അ​​വ​​സാ​​ന ഏ​​ഴ് വി​​ക്ക​​റ്റ് ന​​ഷ്ട​​പ്പെ​​ട്ട​​ത് വെ​​റും 29 റ​​ണ്‍​സ് എ​​ടു​​ക്കു​​ന്ന​​തി​​നി​​ടെ​​യാ​​യി​​രു​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.