പട്ടേൽ സ്റ്റേഡിയം ട്രംപ് ഉദ്ഘാടനം ചെയ്യും
പട്ടേൽ സ്റ്റേഡിയം ട്രംപ് ഉദ്ഘാടനം ചെയ്യും
Thursday, February 13, 2020 12:11 AM IST
ന്യൂ​ഡ​ൽ​ഹി: ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ ക്രി​ക്ക​റ്റ് സ്റ്റേ​ഡി​യം അ​ഹ​മ്മ​ദാ​ബാ​ദി​ൽ. 1,10,000 പേ​ർ​ക്ക് ഇ​രി​ക്കാ​വു​ന്ന സ​ർ​ദാ​ർ പ​ട്ടേ​ൽ സ്റ്റേ​ഡി​യം ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്ന​ത് യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ്. ഈ ​മാ​സം 24-നാ​ണ് ഉ​ദ്ഘാ​ട​നം.

ഓ​സ്ട്രേ​ലി​യ​യി​ലെ എം​സി​ജി (മെ​ൽ​ബ​ൺ ക്രി​ക്ക​റ്റ് ഗ്രൗ​ണ്ട്)​യേ​ക്കാ​ൾ 10,000 പേ​രെ ഉ​ൾ​ക്കൊ​ള്ളി​ക്കാ​വു​ന്ന സ്റ്റേ​ഡി​യം 2015-ലാ​ണ് പ​ണി തു​ട​ങ്ങി​യ​ത്. 1982-ൽ ​ആ​രം​ഭി​ച്ച സ്റ്റേ​ഡി​യം പൊ​ളി​ച്ചു​ക​ള​ഞ്ഞാ​ണ് പു​തി​യ​തു നി​ർ​മി​ച്ച​ത്. ന​രേ​ന്ദ്ര മോ​ദി ഗു​ജ​റാ​ത്ത് ക്രി​ക്ക​റ്റ് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് ആ​യി​രു​ന്ന​പ്പോ​ഴ​ത്തെ ആ​ശ​യ​മാ​ണ് അ​ദ്ദേ​ഹം പ്ര​ധാ​ന​മ​ന്ത്രി ആ​യ​ശേ​ഷം ന​ട​പ്പാ​ക്കി​യ​ത്. 800 കോ​ടി രൂ​പ​യാ​ണു പു​തി​യ സ്റ്റേ​ഡി​യ​ത്തി​ന്‍റെ നി​ർ​മാ​ണ​ച്ചെ​ല​വ്. സ​ബ​ർ​മ​തീ തീ​ര​ത്താ​ണു സ്റ്റേ​ഡി​യം.

മു​ന്പ് ഗു​ജ​റാ​ത്ത് സ്റ്റേ​ഡി​യം എ​ന്ന​റി​യ​പ്പെ​ട്ടി​രു​ന്ന ഇ​വി​ടെ സ​ച്ചി​ൻ തെ​ണ്ടു​ൽ​ക്ക​റും സു​നി​ൽ ഗാ​വ​സ്ക​റും പ​ല റി​ക്കാ​ർ​ഡു​ക​ളും കു​റി​ച്ചി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.