തിരിച്ചുവരാൻ ഹാർദിക്
Monday, February 24, 2020 11:57 PM IST
മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് ടീമിലെ ഓൾറൗണ്ടർ ഹർദിക് പാണ്ഡ്യ ടീമിലേക്കുള്ള തിരിച്ചുവരവിനൊരുങ്ങുന്നു. പുറംവേദനയെത്തുടർന്ന് ലണ്ടനിൽവച്ച് ശസ്ത്രക്രിയയ്ക്കു വിധേയനായ പാണ്ഡ്യ അഞ്ചു മാസമായി ടീമിനു പുറത്താണ്. ഡിവൈ പട്ടേൽ ട്വന്റി-20 ടൂർണമെന്റിൽ റിലയൻസ് വണ്ണിനായി പാണ്ഡ്യ കളിക്കും. നവി മുംബൈയിലാണ് മത്സരങ്ങൾ. റിലയൻസ് വണ്ണിന് മൂന്നു മത്സരങ്ങളാണുള്ളത്. ഇന്നാണ് റിലയൻസ് വണ്ണിന്റെ ആദ്യ മത്സരം. 28, മാർച്ച് മൂന്ന് എന്നിങ്ങനെയാണ് ബാക്കി രണ്ട് മത്സരങ്ങൾ.
കഴിഞ്ഞ വർഷം സെപ്റ്റംബർ 22ന് ദക്ഷിണാഫ്രിക്കയ്ക്കെതിരേ ബംഗളൂരുവിൽ നടന്ന ട്വന്റി 20യാണ് പാണ്ഡ്യ അവസാനമായി ഇന്ത്യക്കായി ഇറങ്ങിയത്. പാണ്ഡ്യയുടെ പ്രകടനം വിലയിരുത്താൻ സെലക്ടർമാർ എത്തുമെന്നാണ് റിപ്പോർട്ട്.