കാൽപ്പന്തുകളിയുടെ മായാത്ത ഓർമകൾ
Thursday, April 9, 2020 12:13 AM IST
മലപ്പുറം: മൈതാനങ്ങളിലെ കാൽപ്പന്തുകളിയാവേശവും ഗാലറികളുടെ ആരവവും മലപ്പുറത്ത് നിലയ്ക്കാറേയില്ലായിരുന്നു. ലോക്ക് ഡൗണായതിനാൽ രണ്ടാഴ്ചയായി ജില്ലയിലെ മൈതാനങ്ങളിലൊന്നും പന്തുരുണ്ടിട്ടില്ല. ഈ സാഹചര്യത്തിൽ, ഫുട്ബോൾ എഴുത്തുകാരനായ എം.എം. ജാഫർഖാൻ പുതിയ പരീക്ഷണവുമായി രംഗത്തെത്തി.
ലോക്ക് ഡൗണ്‍ മെമ്മറീസ് എന്ന പേരിൽ പഴയ കളികളെയും കളിക്കാരെയും കളത്തിലെ മറക്കാനാകാത്ത സംഭവങ്ങളെയും വിശദമായ കുറിപ്പും ഫോട്ടോയും സഹിതം ഫേസ്ബുക്കിൽ പരിചയപ്പെടുത്തുകയാണ് അദ്ദേഹം. പ്രമുഖ താരങ്ങളുടെയും ഒട്ടേറെ കാൽപ്പന്തുകളി ആരാധകരുടെയും പിന്തുണ ഇതിന് ലഭിച്ചിട്ടുണ്ട്. httsp://www.facebook.com/jafarkhan.mm ലിങ്കിൽ ഇത് വായിക്കാൻ കഴിയും. ‘പന്ത് പറഞ്ഞ മലപ്പുറം കിസ’, സോക്കർ മൈ സോൾ എന്നീ പുസ്തകങ്ങളുടെ രചയിതാവായ ജാഫർ ഖാൻ മികച്ച സ്പോർട്സ് ജേർണലിസ്റ്റിനുള്ള ജി.വി. രാജ പുരസ്കാരം നേടിയിട്ടുണ്ട്.