നിർദേശങ്ങളുമായി എഎഫ്ഐ
Wednesday, May 20, 2020 12:15 AM IST
ന്യൂഡൽഹി: നാലാം ഘട്ട ലോക്ക് ഡൗണിൽ കർശന നിയന്ത്രണങ്ങളോടെ സ്റ്റേഡിയങ്ങളും സ്പോർട്സ് കോംപ്ലക്സുകളും തുറക്കാൻ കേന്ദ്ര സർക്കാർ അനുമതി നൽകിയതോടെ അത്ലറ്റുകൾക്കു പ്രത്യേക നിർദേശങ്ങൾ നല്കി എഎഫ്ഐ. അത്ലറ്റിക് ക്യാന്പുകളിൽ പരിശീലനം പുനരാരംഭിക്കുന്നതിന്റെ ഭാഗമായി താരങ്ങൾക്കുള്ള മാർഗനിർദേശങ്ങളും നിയമാവലിയും എഎഫ്ഐ ഇന്നലെ പുറത്തിറക്കി. ട്രെയ്നിംഗ് ക്യാന്പുകളിൽ അത്ലറ്റുകൾ തുപ്പരുത്, പരസ്പരം കൈകൊടുക്കരുത്, ആശ്ലേഷിക്കരുത് തുടങ്ങിയ നിർദേശങ്ങളാണ് കൊറോണ വൈറസിനെതിരായ പോരാട്ടത്തിന്റെ ഭാഗമായി എഎഫ്ഐ നിർദേശിച്ചിരിക്കുന്നത്.
ജലദോഷം, മൂക്കൊലിപ്പ്, ശ്വാസതടസം, പനി തുടങ്ങിയ ലക്ഷണങ്ങളുള്ളവർ പരിശീലനത്തിൽ പങ്കെടുക്കരുതെന്നും കർശന നിർദേശമുണ്ട്. ഇത്തരം പ്രശ്നങ്ങൾ നേരിടുന്നവർ ഉടൻ മുഖ്യ പരിശീലകനെയോ ഹൈ പെർഫോമൻസ് ഡയറക്ടറെയോ അറിയിക്കണം.
മറ്റ് അത്ലറ്റുകളെയോ പരിശീലകരെയോ ആശ്ലേഷിക്കാനോ ഹസ്തദാനം നല്കാനോ പാടില്ല, മുഖം മറയ്ക്കാതെ ചുമയ്ക്കാനോ തുമ്മാനോ പാടില്ല.