ആ ഐഡിയ സച്ചിന്റേത്: ഇർഫാൻ
Tuesday, June 30, 2020 11:36 PM IST
വഡോദര: ഇന്ത്യൻ ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മികച്ച സ്വിംഗ് ബൗളർമാരിൽ ഒരാളായിരുന്നു ഇർഫാൻ പഠാൻ. അത്യാവശ്യം ബാറ്റും ചെയ്യും. പഠാനെ ബാറ്റിംഗിൽ സ്ഥാനക്കയറ്റം നൽകി കരിയർതന്നെ നശിപ്പിച്ചത് ഓസ്ട്രേലിയൻ പരിശീലകൻ ഗ്രേഗ് ചാപ്പലാണെന്ന് വ്യാപകമായ ആക്ഷേപമുണ്ടായിരുന്നു.
ബാറ്റിംഗിൽ തന്നെ മൂന്നാം നന്പറിലേക്ക് പരീക്ഷിക്കാനുള്ള തന്ത്രം ചാപ്പലിന്റേത് ആയിരുന്നില്ലെന്നും സച്ചിൻ തെണ്ടുൽക്കറിന്റേതായിരുന്നു എന്നും പഠാൻ വെളിപ്പെടുത്തി.
മുന്പും ഇക്കാര്യം ഞാൻ പലരോടും പറഞ്ഞിട്ടുണ്ട്. സച്ചിൻ പാജിയാണ് രാഹുൽ ദ്രാവിഡിനോട് എന്നെ മൂന്നാം നന്പറിലിറക്കാൻ പറഞ്ഞത്. എനിക്ക് സിക്സറുകൾ നേടാനുള്ള കരുത്തുണ്ടെന്നും ഫാസ്റ്റ് ബൗളർമാർക്കെതിരേ ന്യൂബോൾ കളിക്കാൻ സാധിക്കുമെന്നുമെല്ലാം പറഞ്ഞത് അദ്ദേഹമാണ്- പഠാൻ പറഞ്ഞു.