ഒളിന്പിക്സ് 2021ലും നടക്കില്ലെന്നു സർവേ
Tuesday, July 7, 2020 12:35 AM IST
ടോക്കിയോ: കൊറോണ വൈറസ് വ്യാപനത്തെത്തുടർന്ന് മാറ്റിവയ്ക്കപ്പെട്ട ടോക്കിയോ 2020 ഒളിന്പിക്സ് അടുത്ത വർഷവും നടക്കാൻ സാധ്യതയില്ലെന്ന് സർവേ. ജപ്പാൻ ന്യൂസ് നെറ്റ്വർക്ക് നടത്തിയ സർവേയിസൽ 77 ശതമാനം ആളുകൾ ഒളിന്പിക്സ് 2021ലും നടക്കാൻ സാധ്യതയില്ലെന്ന് അഭിപ്രായപ്പെട്ടു. 17 ശതമാനം പേർ മാത്രമാണ് അടുത്ത വർഷം ഒളിന്പിക്സ് നടക്കുമെന്ന് കരുതുന്നത്.
ഈ മാസം ആരംഭിക്കേണ്ടിയിരുന്ന ഒളിന്പിക്സ് കൊറോണയുടെ പശ്ചാത്തലത്തിൽ അടുത്തവർഷം ജൂലൈ-ഓഗസ്റ്റിലേക്ക് മാറ്റിവയ്ക്കുകയായിരുന്നു.