ലീഡ് കളയാതെ റയൽ
Tuesday, July 14, 2020 11:39 PM IST
മാഡ്രിഡ്: സ്പാനിഷ് ലാ ലിഗ ഫുട്ബോളിൽ രണ്ടാം സ്ഥാനത്തുള്ള ബാഴ്സലോണയുമായുള്ള പോയിന്റ് വ്യത്യാസം കുറയ്ക്കാതെ കിരീടത്തിലേക്ക് അടുത്ത് റയൽ മാഡ്രിഡ്. എവേ പോരാട്ടത്തിൽ ഗ്രനഡയെ 2-1ന് റയൽ കീഴടക്കി. ഫെർലാൻഡ് മെൻഡി (10), കരിം ബെൻസെമ (16) എന്നിവരായിരുന്നു റയലിന്റെ ഗോൾനേട്ടക്കാർ.
ലീഗിൽ 36 മത്സരങ്ങൾ പൂർത്തിയായപ്പോൾ റയലിന് 83ഉം ബാഴ്സയ്ക്ക് 79ഉം പോയിന്റാണുള്ളത്. ലീഗിൽ രണ്ട് മത്സരങ്ങൾ വീതം രണ്ട് ടീമുകൾക്കും ശേഷിക്കുന്നുണ്ട്.
യുണൈറ്റഡിനു സമനില
ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോളിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനു സമനില. ഹോം പോരാട്ടത്തിൽ സതാംപ്ടണുമായി 2-2 ന് യുണൈറ്റഡ് സമനില വഴങ്ങി. ഇഞ്ചുറി ടൈമിലായിരുന്നു സതാംപ്ടണിന്റെ സമനില കുറിച്ച ഗോളെത്തിയത്. ബോൺമത് 4-1ന് ലെസ്റ്ററിനെ കീഴടക്കി.