പാക്കിസ്ഥാൻ തകരുന്നു
Friday, August 14, 2020 12:14 AM IST
സതാംപ്ടണ്: മഴഭീഷണിയുടെ പശ്ചാത്തലത്തിൽ നടക്കുന്ന, ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റ് ക്രിക്കറ്റിൽ പാക്കിസ്ഥാൻ തകർച്ചയിലേക്ക്. സ്കോർ ബോർഡിൽ ആറ് റണ്‍സ് മാത്രമുള്ളപ്പോൾ ആദ്യവിക്കറ്റ് നഷ്ടപ്പെട്ട പാക്കിസ്ഥാൻ 44 ഓവർ പൂർത്തിയായപ്പോൾ അഞ്ചിന് 125 എന്ന നിലയിൽ പതറുകയാണ്. ഓപ്പണർ ഷാൻ മസൂദിനെയാണ് (ഒന്ന്) പാക്കിസ്ഥാന് തുടക്കത്തിലേ നഷ്ടപ്പെട്ടത്. ജയിംസ് ആൻഡേഴ്സനായിരുന്നു വിക്കറ്റ്. ആബിദ് അലി (60) ആണ് പാക് നിരയിൽ തിളങ്ങിയത്.
കുടുംബ ആവശ്യങ്ങളെത്തുടർന്ന് വിട്ടുനിൽക്കുന്ന ഓൾറൗണ്ടർ ബെൻ സ്റ്റോക്സ് ഇല്ലാതെയാണ് ഇംഗ്ലണ്ട് ഇറങ്ങിയത്. മൂന്നു മത്സര പരന്പരയിൽ ഇംഗ്ലണ്ട് 1-0നു മുന്നിലാണ്.