റോയൽസ് x റോയൽ ചലഞ്ചേഴ്സ്
Thursday, September 10, 2020 11:45 PM IST
ഐപിഎൽ പോരിനു തുടക്കം കുറിക്കുന്നതിനുമുന്പുതന്നെ മുൻ ചാന്പ്യന്മാരായ രാജസ്ഥാൻ റോയൽസും (ആർആർ) വിരാട് കോഹ്ലിയുടെ റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവും (ആർസിബി) കൊന്പുകോർത്തു. ഇരുടീമുകളുടെയും കൊന്പുകോർക്കൽ കളത്തിലല്ല, ട്വിറ്ററിലായിരുന്നു. സംഭവം ഇങ്ങനെ:

രാജസ്ഥാൻ റോയൽസുമായുള്ള തങ്ങളുടെ മത്സരത്തിന്റെ ഷെഡ്യൂൾ റോയൽ ചലഞ്ചേഴ്സ് സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചു. ആർസിബി പങ്കുവച്ചപ്പോൾ ഒരു പിഴവ് കടന്നുകൂടി. റോയൽസിന്റെ പഴയ ലോഗോ ആയിരുന്നു ആർസിബി ചേർത്തത്. റോയൽസ് ക്യാന്പിൽനിന്ന് ഉടനടി മറുപടിയെത്തി. ആർആർ ലോഗോ തെറ്റിക്കില്ലെന്ന് ഇന്പോസിഷൻ രീതിയിൽ നിരവധി തവണ ക്ലാസ് റൂമിലെ ബോർഡിൽ എഴുതുന്നതായുള്ള ട്രോളായിരുന്നു അത്. തൊട്ടുപിന്നാലെ ആർസിബി, റോയൽസ് താരം സഞ്ജു വി. സാംസണിന്റെ ഹെൽമറ്റിൽ ഉപയോഗിച്ചിരിക്കുന്ന ലോഗോയുടെ ചിത്രം പുറത്തുവിട്ട്, ഇത് തെറ്റായ ലോഗോ ആണെന്നാണോ നിങ്ങൾ പറയുന്നതെന്ന് തിരിച്ചടിച്ചു. ഇതിനു റോയൽസ് മറുപടി നൽകിയിട്ടില്ല.