ഇപിഎൽ, ലാ ലിഗ ഇന്നുമുതൽ
Friday, September 11, 2020 11:59 PM IST
ലണ്ടൻ/മാഡ്രിഡ്: 2020-21 സീസണ് ഇംഗ്ലീഷ് പ്രീമിയർ ലീഗ്, സ്പാനിഷ് ലാ ലിഗ ഫുട്ബോൾ പോരാട്ടം ഇന്നുമുതൽ. ഇപിഎലിൽ നിലവിലെ ചാന്പ്യന്മാരായ ലിവർപൂൾ, മുൻ ചാന്പ്യന്മാരായ ആഴ്സണൽ, ന്യൂകാസിൽ യുണൈറ്റഡ് തുടങ്ങിയവ ഇന്നിറങ്ങും.
ലാ ലിഗയിൽ ഐബർ, ബിൽബാവൊ, ഒസാസുന, സെൽറ്റ തുടങ്ങിയ ടീമുകളാണ് ഇന്നിറങ്ങുക. വന്പന്മാരായ റയൽ മാഡ്രിഡും ബാഴ്സലോണയും ഈയാഴ്ച കളത്തിലില്ല.