ചെൽസിക്കു ജയത്തുടക്കം
Tuesday, September 15, 2020 11:16 PM IST
ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ 2020-21 സീസണിൽ തങ്ങളുടെ ആദ്യ മത്സരത്തിൽ ചെൽസിക്ക് ജയം. എവേ പോരാട്ടത്തിൽ 3-1ന് ബ്രിങ്ടണിനെയാണു ചെൽസി കീഴടക്കിയത്. കോടികൾ മുടക്കി ഇത്തവണ താരങ്ങളെ സ്വന്തമാക്കിയ ഫ്രാങ്ക് ലംപാർഡിന്റെ ആദ്യ ഇലവണിൽ തിമൊ വെർണറും ലൂക്കാസ് ഹവേർസും ഇടംപിടിച്ചു. ജർമൻ യുവതാരങ്ങളായ ഇരുവരുടെയും അരങ്ങേറ്റ മത്സരമായിരുന്നു. വെർണറിനെ ഫൗൾ ചെയ്തതിനായിരുന്നു ചെൽസിയുടെ ആദ്യ ഗോളിനു വഴിതെളിച്ച പെനൽറ്റി.
ലിയാൻഡ്രൊ ട്രോസാർഡിലൂടെ (54) മുന്നിലെത്തിയ ബ്രിങ്ടണിനെ ജോർജിഞ്ഞോയുടെ (56) പെനൽറ്റി ഗോളിലൂടെ ചെൽസി ഒപ്പം പിടിച്ചു. റീസ് ജയിംസിന്റെ (56) മിന്നും ലോംഗ്റേഞ്ച് ബുള്ളറ്റ് ഗോൾ ചെൽസിക്ക് ലീഡ് സമ്മാനിച്ചു. കുർട് സൗമയും (66) ലക്ഷ്യംകണ്ടതോടെ ചെൽസി 3-1ന്റെ ജയത്തിലെത്തി.