ബാസ്കറ്റ് താരങ്ങൾക്ക് കോവിഡ് ധനസഹായം
Wednesday, September 16, 2020 11:23 PM IST
കോട്ടയം: ബാസ്കറ്റ്ബോൾ ഫെഡറേഷൻ ഓഫ് ഇന്ത്യ (ബിഎഫ്ഐ) കളിക്കാർക്ക് കോവിഡ്-19 പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ 47 കളിക്കാർക്ക് സാന്പത്തിക സഹായം നൽകി. ഇന്ത്യയെ പ്രതിനിധീകരിച്ച വർക്ക് 50,000 രൂപയും ദേശീയ ക്യാന്പിൽ ഉൾപ്പെട്ടവർക്ക് 25,000 രൂപയും നൽകി.
കേരളത്തിൽനിന്നു നാല് താരങ്ങൾക്ക് സഹായം ലഭിച്ചു. മാർ ഇവാനിയോസ് കോളജിന്റെ സെജിൻ മാത്യു, ആർ. ശ്രീകല എന്നിവർക്ക് 50,000 വീതവും ചങ്ങനാശേരി അസംപ്ഷൻ കോളജിന്റെ അനു മരിയ, മാന്നാനം സെന്റ് എഫ്രേംസ് എച്ച്എസ്എസിലെ ആർ. മഹേഷ് എന്നിവർക്ക് 25,000 രൂപ വീതവും ലഭിച്ചു.