മെസി ഇല്ലാതെ ക്ലാസിക്കോ ?
Sunday, September 20, 2020 12:05 AM IST
ബാഴ്സലോണ: 2020-21 സീസണിലെ ആദ്യ എൽ ക്ലാസിക്കോയിൽ ബാഴ്സലോണയ്ക്കൊപ്പം സൂപ്പർ താരം ലയണൽ മെസി ഉണ്ടാകാൻ സാധ്യതയില്ല. അടുത്ത മാസം നടക്കുന്ന ലോകകപ്പ് ഫുട്ബോൾ യോഗ്യതാ പോരാട്ടത്തിനുള്ള അർജന്റീനയുടെ 30 അംഗ സംഘത്തിൽ മെസി ഉൾപ്പെട്ടതോടെയാണിത്. ഒക്ടോബർ എട്ടിന് ഇക്വഡോറിനും 13ന് ബൊളീവിയയ്ക്കും എതിരേയാണ് അർജന്റീനയുടെ ലോകകപ്പ് യോഗ്യതാ മത്സരങ്ങൾ.
ഒക്ടോബർ 25നാണ് സ്പാനിഷ് ലാ ലിഗയിലെ സൂപ്പർ ക്ലബ്ബുകളായ റയൽ മാഡ്രിഡും ബാഴ്സലോണയും ഏറ്റുമുട്ടുന്ന സീസണിലെ ആദ്യ എൽ ക്ലാസിക്കോ. ലോകകപ്പ് യോഗ്യതാ മത്സരത്തിനുശേഷം മെസി സ്പെയിനിൽ തിരിച്ചെത്തിയാൽ 14 ദിവസം ക്വാറന്റൈനിൽ കഴിയേണ്ടതുണ്ട്.
സമാന സാഹചര്യത്താൽ ബാഴ്സയുടെ ബ്രസീൽ താരം ഫിലിപ്പെ കുടീഞ്ഞോയും ആദ്യ എൽ ക്ലാസിക്കോയിൽ കളിക്കാൻ സാധ്യത കുറവാണ്.