വിദാലിനു മെസിയുടെ സല്യൂട്ട്
Tuesday, September 22, 2020 12:34 AM IST
ടൂറിൻ: ചിലി മധ്യനിര താരം അർതുറൊ വിദാൽ സ്പാനിഷ് ക്ലബ്ബായ ബാഴ്സലോണയിൽനിന്ന് തന്റെ പഴയ ക്ലബ്ബായ ഇറ്റാലിയിലെ യുവന്റസിലേക്ക് കൂടുമാറി. ക്ലബ് വിട്ട വിദാലിനു ബാഴ്സ സൂപ്പർ താരം ലയണൽ മെസി ഹൃദയങ്ഗമമായ യാത്രയയപ്പ് സന്ദേശം സമൂഹമാമധ്യമത്തിലൂടെ അറിയിച്ചു. ബാഴ്സയിൽവച്ച് വിദാലിനെ അടുത്തറിയാൻ സാധിച്ചെന്നും നിരവധികാര്യങ്ങൾ പരസ്പരം പങ്കുവയ്ക്കാൻ സാധിച്ചതിൽ അത്യധികം സന്തുഷ്ടനാണെന്നും മെസി കുറിച്ചു.
2018ലാണ് വിദാൽ ജർമൻ ക്ലബ്ബായ ബയേണ്‍ മ്യൂണിക്കിൽനിന്നു ബാഴ്സയിലെത്തിയത്.