റോബീ ഫ്ളവർ ഈസ്റ്റ് ബംഗാൾ മാനേജർ?
Wednesday, September 30, 2020 12:24 AM IST
കോൽക്കത്ത: ഐ ലീഗിൽനിന്ന് ഈ സീസണ് മുതൽ ഇന്ത്യൻ സൂപ്പർ ലീഗ് (ഐഎസ്എൽ) ഫുട്ബോളിലേക്കു ചുവടു മാറുന്ന കോൽക്കത്തൻ ക്ലബ്ബായ ഈസ്റ്റ് ബംഗാളിന്റെ മുഖ്യ പരിശീലകനായി ഇംഗ്ലീഷ് പ്രീമിയർ ലീഗ് സൂപ്പർ ടീമായ ലിവർപൂളിന്റെ ഇതിഹാസ താരം റോബീ ഫ്ളവർ എത്തുമെന്നു സൂചന. റോബീ ഫ്ളവറുമായി ചർച്ചയിലാണെന്ന് ഈസ്റ്റ് ബംഗാളിന്റെ പ്രിൻസിപ്പൽ ഓണർ ഹരി ഓം ബൻഗുർ പറഞ്ഞു.
മാഞ്ചസ്റ്റർ സിറ്റി, ലീഡ്സ് യുണൈറ്റഡ് തുടങ്ങിയ ടീമുകൾക്കായും റോബീ ബൂട്ടണിഞ്ഞിട്ടുണ്ട്. ഓസ്ട്രേലിയൻ എ ലീഗിൽ ബ്രിസ്ബെയ്ൻ റോറിന്റെ പരിശീലകനായിരുന്നു ഇംഗ്ലീഷ് മുൻ താരം. കോവിഡ് പ്രതിസന്ധിയെത്തുടർന്ന് പരിശീലകസ്ഥാനം രാജിവച്ച് മാർച്ചിൽ ഇംഗ്ലണ്ടിലെത്തി.