ബാസ്കറ്റ് പരിശീലന ക്ലാസ്
Friday, October 23, 2020 11:36 PM IST
കോട്ടയം: കേരളത്തിലെ ബാസ്കറ്റ്ബോൾ പരിശീലകർക്ക് ഓണ്‍ലൈൻ പരിശീലന ശിൽപ്പശാല. ഈ മാസം 27, 28 തീയതികളിൽ സൂം മീറ്റിംഗ് വഴിയാണ് പരിശീലന ക്ലാസ് നടക്കുക.
എൻബിഎ ഇന്ത്യ ഓപ്പറേഷൻ ഡയറക്ടർമാരായ മാർക് പുൾസ്, ബ്രയാൻ ഗംറോത്ത് എന്നിവരാണ് ക്ലാസ് എടുക്കുന്നത്. ബാഴ്സലോണ, റയൽ മാഡ്രിഡ് ബാസ്കറ്റ്ബോൾ ടീമുകൾക്കൊപ്പം പ്രവർത്തിച്ച പരിചയമുണ്ട് പുൾസിന്. കേരള ബാസ്കറ്റ്ബോൾ അസോസിയേഷനാണ് ഓണ്‍ലൈൻ പരിശീലന പരിപാടി സംഘടിപ്പിക്കുന്നത്.