സൂര്യതേജസിൽ മുംബൈ
Wednesday, October 28, 2020 11:59 PM IST
അ​ബു​ദാ​ബി: സൂ​ര്യ​കു​മാ​ര്‍ യാ​ദ​വി​ന്‍റെ അ​ര്‍ധ സെ​ഞ്ചു​റി മി​ക​വി​ല്‍ മും​ബൈ​ക്കു ജ​യം. ജ​യ​ത്തോ​ടെ മും​ബൈ പ്ലേ ​ഓ​ഫ് ഉ​റ​പ്പാ​ക്കി. റോ​യ​ല്‍ ച​ല​ഞ്ചേ​ഴ്‌​സ് ബാം​ഗ്ലൂ​രി​നെ​തി​രേ അ​ഞ്ചു വി​ക്ക​റ്റ് ജ​യ​മാ​ണ് മും​ബൈ സ്വ​ന്ത​മാ​ക്കി​യ​ത്. 165 റ​ണ്‍സ് ല​ക്ഷ്യ​ത്തി​ലേ​ക്കു ബാ​റ്റ് വീ​ശി​യ മും​ബൈ 19.1 ഓ​വ​റി​ല്‍ 166 റ​ണ്‍സ് നേ​ടി. 43 പ​ന്തി​ല്‍ 10 ഫോ​റും മൂ​ന്ന് സി​ക്‌​സും പ​റ​ത്തി​യ സൂ​ര്യ​കു​മാ​ര്‍ 79 റ​ണ്‍സു​മാ​യി പു​റ​ത്താ​കാ​തെ ടീ​മി​നെ ജ​യ​ത്തി​ലെ​ത്തി​ക്കു​ക​യാ​യി​രു​ന്നു.

മും​ബൈ​ക്കാ​യി ഇ​ഷാ​ന്‍ കി​ഷ​ന്‍ (25), ഹാ​ര്‍ദി​ക് പാ​ണ്ഡ്യ (17), ക്വി​ന്‍റ​ണ്‍ ഡി ​കോ​ക് (18) എന്നിവർ മുംബൈയ്ക്കായി ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചു.

ബം​ഗ്ലൂ​രി​നാ​യി മു​ഹ​മ്മ​ദ് സി​റാ​ജും യു​സ് വേ​ന്ദ്ര ചാ​ഹ​ലും ര​ണ്ടു വി​ക്ക​റ്റ് വീ​തം വീ​ഴ്ത്തി.

ബാം​ഗ്ലൂ​ര്‍ ദേ​വ്ദ​ത്ത് പ​ടി​ക്ക​ലി​ന്‍റെ അ​ര്‍ധ സെ​ഞ്ചു​റി മി​ക​വി​ലാ​ണ് ബാം​ഗ്ലൂ​ര്‍ 20 ഓ​വ​റി​ല്‍ ആ​റു വി​ക്ക​റ്റ് ന​ഷ്ട​ത്തി​ല്‍ 164 റ​ണ്‍സെ​ടു​ത്ത​ത്. 45 പ​ന്തു​ക​ള്‍ നേ​രി​ട്ട താ​രം ഒ​രു സി​ക്‌​സും 12 ഫോ​റു​മ​ട​ക്കം 74 റ​ണ്‍സെ​ടു​ത്തു.

നാ​ല് ഓ​വ​റി​ല്‍ വെ​റും 14 റ​ണ്‍സ് മാ​ത്രം വ​ഴ​ങ്ങി മൂ​ന്ന് വി​ക്ക​റ്റ് വീ​ഴ്ത്തി​യ ജ​സ്പ്രീ​ത് ബും​റ​യാ​ണ് വ​ലി​യ സ്‌​കോ​റി​ലേ​ക്ക് കു​തി​ക്കു​ക​യാ​യി​രു​ന്ന ബാം​ഗ്ലൂ​രി​നെ പി​ടി​ച്ചു​നി​ര്‍ത്തി​യ​ത്.

പ​ടി​ക്ക​ലും ആ​രോ​ണ്‍ ഫി​ഞ്ചി​ന് പ​ക​രം ടീ​മി​ലെ​ത്തി​യ ജോ​ഷ് ഫി​ലി​പ്പും ചേ​ര്‍ന്ന് ബാം​ഗ്ലൂ​രി​ന് മി​ക​ച്ച തു​ട​ക്ക​മാ​ണ് ന​ല്‍കി​യ​ത്. 71 റ​ണ്‍സ് ചേ​ര്‍ത്ത ശേ​ഷ​മാ​ണ് ഓ​പ്പ​ണിം​ഗ് സ​ഖ്യം പി​രി​ഞ്ഞ​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.