മാറഡോണ @ 60
മാറഡോണ @ 60
Thursday, October 29, 2020 11:54 PM IST
ഒ​​​രു കാ​​​ല​​​ഘ​​​ട്ട​​​ത്തി​​​ന്‍റെ മു​​​ഴു​​​വ​​​ന്‍ ആ​​​വേ​​​ശ​​​മാ​​​യി​​​രു​​​ന്ന ഡി​​​യേ​​​ഗോ അ​​​ര്‍മാ​​​ന്‍ഡോ മാ​​​റ​​​ഡോ​​​ണ​​​യെ​​​ന്ന ഫു​​​ട്‌​​​ബോ​​​ള്‍ ഇ​​​തി​​​ഹാ​​​സ​​ത്തി​​ന് ഇ​​ന്ന് 60 വ​​യ​​സ് പൂ​​ർ​​ത്തി​​യാ​​കു​​ന്നു. ഫു​​​ട്‌​​​ബോ​​​ള്‍ മൈ​​​താ​​​ന​​​ത്ത് അ​​​ദ്ഭു​​​ത​​​ങ്ങ​​​ള്‍ തീ​​​ര്‍ത്ത താ​​​ര​​​മാ​​​യി​​​രു​​​ന്നു മാ​​​റ​​​ഡോ​​​ണ. അ​​ർ​​ജ​​ന്‍റീ​​നയെ ഒ​​​റ്റ​​​യ്ക്ക് മു​​​ന്നി​​​ല്‍ നി​​​ന്നു ന​​​യി​​​ച്ച് കി​​​രീ​​​ട​​​ത്തി​​​ലേ​​​ക്കെ​​​ത്തി​​​ച്ച താ​​​ര​​ം. 1960 ഒ​​​ക്ടോ​​​ബ​​​ര്‍ 30ന് ​​​ജ​​​നി​​​ച്ച​​​ മാറ ഡോണ ഫു​​​ട്‌​​​ബോ​​​ളി​​​ന് സ​​​മ്മാ​​​നി​​​ച്ച​​​ത് മ​​​റ​​​ക്കാ​​​നാ​​​വാ​​​ത്ത നി​​​ര​​​വ​​​ധി നി​​​മി​​​ഷ​​​ങ്ങ​​​ൾ.

1976 മു​​​ത​​​ല്‍ 1997 വ​​​രെ നീ​​​ണ്ട ഫു​​​ട്‌​​​ബോ​​​ള്‍ ക​​​രി​​​യ​​​റി​​​ല്‍ പു​​​ല്‍മൈ​​​താ​​​ന​​​ത്ത് മാ​​​റ​​​ഡോ​​​ണ​​​യെ​​​ന്ന ഇ​​​തി​​​ഹാ​​​സ​​​മൊ​​​രു​​​ക്കി​​​യത് നി​​​ര​​​വ​​​ധി അ​​​ദ്ഭു​​​ത​​​ങ്ങ​​​ളാ​​​ണ്. അ​​​ര്‍ജ​​​ന്‍റി​​​നോ​​​സ് ജൂ​​​ണി​​​യേ​​​ഴ്‌​​​സി​​​നാ​​​യി ക​​​ളി ആ​​​രം​​​ഭി​​​ച്ച​​​തു മു​​​ത​​​ല്‍ ബൊ​​​ക്ക ജൂ​​​ണി​​​യേ​​​ഴ്‌​​​സി​​​ല്‍ അ​​​വ​​​സാ​​​ന മ​​​ത്സ​​​രം ക​​​ളി​​​ക്കു​​​ന്ന​​​തു​​​വ​​​രെ നീ​​​ണ്ടു​​​നി​​​ന്ന അ​​​ദ്ഭു​​​ത നി​​​മി​​​ഷ​​​ങ്ങ​​​ള്‍. നൂ​​​റ്റാ​​​ണ്ടി​​​ന്‍റെ ഗോ​​​ളും നാ​​​പ്പോ​​​ളി​​​യു​​​ടെ ത​​​ല​​​വ​​​ര ത​​​ന്നെ മാ​​​റ്റി​​​മ​​​റി​​​ച്ച സീ​​​സ​​​ണു​​​ക​​​ളി​​​ലെ ഗോ​​​ളു​​​ക​​​ളു​​​മെ​​​ല്ലാം ഈ ​​​അ​​​ദ്ഭു​​​ത നി​​​മി​​​ഷ​​​ങ്ങ​​​ളി​​​ല്‍ പെ​​​ടു​​​ന്ന​​​വ​​​യാ​​​ണ്.


1986ലെ ​​​ഫി​​​ഫ ലോ​​​ക​​​ക​​​പ്പി​​​ലേ​​​ക്ക് അ​​​ര്‍ജ​​​ന്‍റീ​​​ന​​​യെ ന​​​യി​​​ച്ച​​​ത് മാ​​​റ​​​ഡോ​​​ണ​​​യാ​​​യി​​​രു​​​ന്നു. ആ ​​​ലോ​​​ക​​​ക​​​പ്പി​​​ലാ​​​യി​​​രു​​​ന്നു ദൈ​​​വ​​​ത്തി​​ന്‍റെ കൈ​​​യി​​​ലെ ഗോ​​​ളും നൂ​​​റ്റാ​​​ണ്ടി​​​ലെ ഗോ​​​ളാ​​​യി പി​​​ന്നീ​​​ട് വാ​​​ഴ്​​​ത്ത​​​പ്പെ​​​ട്ട ഗോ​​​ളും പി​​​റ​​​ന്ന​​​ത്. ര​​​ണ്ടും ഇം​​​ഗ്ല​​​ണ്ടി​​​നെ​​​തി​​​രേ ക്വാ​​​ര്‍ട്ട​​​ര്‍ ഫൈ​​​ന​​​ലി​​​ലാ​​​യി​​​രു​​​ന്നു. 1979ലെ ​​​ഫി​​​ഫ ലോ​​​ക യൂ​​​ത്ത് ചാ​​​മ്പ്യ​​​ന്‍ഷി​​​പ്പ് നേ​​​ടി​​​യ ടീ​​​മി​​​ലും മാ​​​റ​​​ഡോ​​​ണ അം​​​ഗ​​​മാ​​​യി​​​രു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.