‘കിംഗ് ’ജഡേജ
‘കിംഗ് ’ജഡേജ
Thursday, October 29, 2020 11:54 PM IST
ദു​ബാ​യ്: ഐ​പി​എ​ലി​ല്‍ അ​വ​സാ​ന പ​ന്തി​ല്‍ വ​രെ ആ​വേ​ശം നി​ല​നി​ര്‍ത്തി​യ മ​ത്സ​ര​ത്തി​ല്‍ ചെ​ന്നൈ സൂ​പ്പ​ര്‍ കിം​ഗ്‌​സി​ന് ആ​റു വി​ക്ക​റ്റ് ജ​യം. ജ​യ​ത്തോ​ടെ നാ​ലാം സ്ഥാ​ന​ത്തെ​ത്താ​മെ​ന്ന കോ​ല്‍ക്ക​ത്ത​യു​ടെ പ്ര​തീ​ക്ഷ​ക​ളാ​ണ് ടൂ​ര്‍ണ​മെ​ന്‍റി​ല്‍ നി​ന്നു പു​റ​ത്താ​യി​ക്ക​ഴി​ഞ്ഞ ചെ​ന്നൈ ത​ക​ര്‍ത്ത​ത്. 173 റ​ണ്‍സ് പി​ന്തു​ട​ര്‍ന്ന ചെ​ന്നൈ സൂ​പ്പ​ര്‍ കിം​ഗ്‌​സ് 20 ഓ​വ​റി​ല്‍ നാ​ലു വി​ക്ക​റ്റ് ന​ഷ്ട​ത്തി​ല്‍ 178 റ​ണ്‍സ് നേ​ടി ല​ക്ഷ്യം മ​റി​ക​ട​ന്നു.

അ​വ​സാ​ന ഓ​വ​റു​ക​ളി​ല്‍ കൂ​റ്റ​ന്‍ അ​ടി​ക​ള്‍ ന​ട​ത്തി​യ ര​വീ​ന്ദ്ര ജ​ഡേ​ജ​യാ​ണ് ചെ​ന്നൈ​യെ ജ​യ​ത്തി​ലെ​ത്തി​ച്ച​ത്. 19-ാം ഓ​വ​റി​ല്‍ ലോ​കി ഫെ​ര്‍ഗൂ​സ​ന്‍ 20 റ​ണ്‍സ് വ​ഴ​ങ്ങി​യ​തോ​ടെ ക​ളി ചെ​ന്നൈ​ക്ക് അ​നു​കൂ​ല​മാ​യി. 20-ാം ഓ​വ​റി​ലെ അ​വ​സാ​ന ര​ണ്ടു പ​ന്തു​ക​ള്‍ സി​ക്‌​സ് പ​റ​ത്തി ജ​ഡേ​ജ ചെ​ന്നൈ​ക്കു വി​ജ​യം നേ​ടി​ക്കൊ​ടു​ത്തു. 11 പ​ന്തി​ല്‍ മൂ​ന്നു സി​ക്‌​സും ര​ണ്ടു ഫോ​റും നേ​ടി​യ ജ​ഡേ​ജ 31 റ​ണ്‍സു​മാ​യി പു​റ​ത്താ​കാ​തെ നി​ന്നു. 13 റ​ണ്‍സു​മാ​യി സാം ​ക​ര​നും പു​റ​ത്താ​യി​ല്ല. ചെ​ന്നൈ​യു​ടെ ഋ​തു​രാ​ജ് ഗെ​യ്ക് വാ​ദ് ര​ണ്ടു സി​ക്‌​സി​ന്‍റെ​യും ആ​റു ഫോ​റി​ന്‍റെ​യും അ​ക​മ്പ​ടി​യി​ല്‍ 53 പ​ന്തി​ല്‍ 72 റ​ണ്‍സ് നേ​ടി. അ​മ്പാ​ടി റാ​യു​ഡു (20 പ​ന്തി​ല്‍ 38) മി​ക​ച്ച പി​ന്തു​ണ ന​ല്‍കി.


കോ​ൽ​ക്ക​ത്ത​യ്ക്കാ​യി പാ​റ്റ് ക​മ്മി​ൻ​സും വ​രു​ൺ ച​ക്ര​വ​ർ​ത്തി​യും ര​ണ്ടു വി​ക്ക​റ്റ് വീ​തം വീ​ഴ്ത്തി.
അ​ര്‍ധ സെ​ഞ്ചു​റി നേ​ടി​യ നി​തീ​ഷ് റാ​ണ​യു​ടെ മി​ക​വി​ലാ​ണ് കോ​ല്‍ക്ക​ത്ത 20 ഓ​വ​റി​ല്‍ അ​ഞ്ചു വി​ക്ക​റ്റ് ന​ഷ്ട​ത്തി​ല്‍ 172 റ​ണ്‍സെ​ടു​ത്ത​ത്. 61 പ​ന്തു​ക​ള്‍ നേ​രി​ട്ട റാ​ണ നാ​ലു സി​ക്‌​സും 10 ഫോ​റു​മ​ട​ക്കം 87 റ​ണ്‍സെ​ടു​ത്തു.

മി​ക​ച്ച തു​ട​ക്ക​മാ​ണ് കോ​ല്‍ക്ക​ത്ത​യ്ക്കു ല​ഭി​ച്ച​ത്. 53 റ​ണ്‍സ് ചേ​ര്‍ത്ത ശേ​ഷ​മാ​ണ് ശു​ഭ്മാ​ന്‍ ഗി​ല്‍- റാ​ണ ഓ​പ്പ​ണിം​ഗ് സ​ഖ്യം പി​രി​ഞ്ഞ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.