മി​​​ലാ​​​നു ജ​​​യം; ടോ​​​ട്ട​​​നം തോ​​​റ്റു
മി​​​ലാ​​​നു ജ​​​യം; ടോ​​​ട്ട​​​നം തോ​​​റ്റു
Saturday, October 31, 2020 12:46 AM IST
മി​​​ലാ​​​ന്‍: യൂ​​​റോ​​​പ്പ ലീ​​​ഗ് ഫു​​​ട്‌​​​ബോ​​​ളി​​​ല്‍ എ​​​സി മി​​​ലാ​​​നു ജ​​​യം. മി​​​ലാ​​​ന്‍ ഏ​​​ക​​​പ​​​ക്ഷീ​​​യ​​​മാ​​​യ മൂ​​​ന്നു ഗോ​​​ളി​​​ന് സ്പാ​​​ര്‍ട്ട പ്രാ​​​ഗി​​​നെ തോ​​​ല്‍പ്പി​​​ച്ചു. ഈ ​​​മ​​​ത്സ​​​ര​​​ത്തി​​​ലും സ്ലാ​​​ട്ട​​​ന്‍ ഇ​​​ബ്രാ​​​ഹി​​​മോ​​​വി​​​ച്ച് പെ​​​ന​​​ല്‍റ്റി ന​​​ഷ്ട​​​മാ​​​ക്കി. ക​​​ഴി​​​ഞ്ഞ അ​​​ഞ്ച് പെ​​​ന​​​ല്‍റ്റി​​​ക​​​ളി​​​ല്‍ മൂ​​​ന്നു ത​​​വ​​​ണ​​​യും ഇ​​​ബ്രാ​​​ഹി​​​മോ​​​വി​​​ച്ചി​​​നു പെ​​​ന​​​ല്‍റ്റി​​​ക​​​ള്‍ വ​​​ല​​​യി​​​ലാ​​​ക്കാ​​​നാ​​​യി​​​ല്ല. മി​​​ലാ​​​നാ​​​യി ബ്രാ​​​ഹിം ഡ​​​യ​​​സ്, റ​​​ഫേ​​​ല്‍ ലി​​​യോ, ഡി​​​യോ​​​ഗോ ഡാ​​​ലോ​​​ട് എ​​​ന്നി​​​വ​​​രാ​​​ണു ഗോ​​​ള്‍ നേ​​​ടി​​​യ​​​ത്. ഈ ​​​ജ​​​യ​​​ത്തോ​​​ടെ മി​​​ലാ​​​ന്‍ 23 മ​​​ത്സ​​​ര​​​ങ്ങ​​​ളി​​​ലെ തോ​​​ല്‍വി അ​​​റി​​​യാ​​​തെ​​​യു​​​ള്ള കു​​​തി​​​പ്പ് തു​​​ട​​​രു​​​ന്നു.


ആ​​​ഴ്‌​​​സ​​​ണ​​​ല്‍ 3-0ന് ​​​ഐ​​​റി​​​ഷ് ക്ല​​​ബ് ഡം​​​ണ്‍ഡാ​​​ല്‍കി​​​നെ തോ​​​ല്‍പ്പി​​​ച്ചു. എ​​​ഡ്വേ​​​ര്‍ഡ് എ​​​ന്‍കീ​​​ത, ജോ​​​സ​​​ഫ് വി​​​ലോ​​​ക്, നി​​​കോ​​​ള​​​സ് പെ​​​പെ എ​​​ന്നി​​​വ​​​രാ​​​ണു ഗോ​​​ള്‍ നേ​​​ടി​​​യ​​​ത്.

ഇം​​​ഗ്ലീ​​​ഷ് ക്ല​​​ബ് ടോ​​​ട്ട​​​നം എ​​​വേ മ​​​ത്സ​​​ര​​​ത്തി​​​ല്‍ ആ​​ന്‍റ്‌​​വെ​​​ര്‍പ് എ​​​ഫ്‌​​​സി​​​യോ​​​ട് 1-0ന് ​​​തോ​​​റ്റു. എ​​​വേ മ​​​ത്സ​​​ര​​​ത്തി​​​ല്‍ ലെ​​​സ്റ്റ​​​ര്‍ സി​​​റ്റി 2-1ന് ​​​എ​​​ഇ​​​കെ ആ​​​ഥ​​​ന്‍സി​​​നെ തോ​​​ല്‍പ്പി​​​ച്ചു. നാ​​​പ്പോ​​​ളി 1-0ന് ​​​റ​​​യ​​​ല്‍ സോ​​​സി​​​ദാ​​​ദി​​​നെ പ​​​രാ​​​ജ​​​യ​​​പ്പെ​​​ടു​​​ത്തി. ബെ​​​ന്‍ഫി​​​ക, നീ​​​സ്, ഹൊ​​​ഫെ​​​ന്‍ഹീം, വി​​​യ്യ​​​റ​​​യ​​​ല്‍ ടീ​​​മു​​​ക​​​ള്‍ ജ​​​യി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.