ഇനി ഐഎസ്എൽ
ഇനി ഐഎസ്എൽ
Saturday, October 31, 2020 12:46 AM IST
കൊ​​​ച്ചി: കോ​​​വി​​​ഡ് പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ല്‍ ഗോ​​​വ​​​യി​​​ല്‍ ന​​​ട​​​ക്കു​​​ന്ന ഐ​​​എ​​​സ്എ​​​ല്‍ ഏ​​​ഴാം സീ​​​സ​​​ണ്‍ മ​​​ത്സ​​​ര​​​ങ്ങ​​​ളു​​​ടെ ക്ര​​​മം പ്ര​​​ഖ്യാ​​​പി​​​ച്ചു. ഉ​​​ദ്ഘാ​​​ട​​​ന മ​​​ത്സ​​​ര​​​ത്തി​​​ല്‍ കേ​​​ര​​​ള ബ്ലാ​​​സ്റ്റേ​​​ഴ്സ് നി​​​ല​​​വി​​​ലെ ചാ​​​മ്പ്യ​​​ന്മാ​​​രാ​​​യ എ​​​ടി​​​കെ മോ​​​ഹ​​​ന്‍ ബ​​​ഗാ​​​നെ നേ​​​രി​​​ടും. ബം​​​ബോ​​​ളിം ജി​​​എം​​​സി സ്റ്റേ​​​ഡി​​​യ​​​ത്തി​​​ലാ​​​ണ് മ​​​ത്സ​​​രം. 11 റൗ​​​ണ്ട് മ​​​ത്സ​​​ര​​​ങ്ങ​​​ളു​​​ടെ ഫി​​​ക്സ്ച​​​റാ​​​ണ് സം​​​ഘാ​​​ട​​​ക​​​ര്‍ പു​​​റ​​​ത്തു​​​വി​​​ട്ട​​​ത്. രാത്രി 7.30നാണ് മത്സരങ്ങൾ നടക്കുക. രണ്ടു മത്സരങ്ങളുള്ളപ്പോൾ ആദ്യ മത്സരം അഞ്ചിന് ആരംഭിക്കും.

ന​​​വം​​​ബ​​​ര്‍ 27നാ​​​ണ് ലീ​​​ഗി​​​ലെ ആ​​​ദ്യ കോ​​​ല്‍​ക്ക​​​ത്ത ഡെ​​​ര്‍​ബി. ലീ​​​ഗി​​​ലെ പു​​​തു​​​മു​​​ഖ​​​മാ​​​യ ഈ​​​സ്റ്റ് ബം​​​ഗാ​​​ള്‍ എ​​​ടി​​​കെ മോ​​​ഹ​​​ന്‍ ബ​​​ഗാ​​​നെ നേ​​​രി​​​ടും. ഞാ​​​യ​​​റാ​​​ഴ്ച​​​യാ​​ണു ര​​​ണ്ടു മ​​​ത്സ​​​ര​​​ങ്ങ​​​ളു​​​ള്ള​​​ത്.

കോ​​​ല്‍ക്ക​​​ത്ത ഡെ​​​ര്‍ബി ആ​​​ദ്യ ആ​​​ഴ്ച​​ത​​​ന്നെ കാ​​​ണാ​​​നാ​​​കും. 27നാ​​​ണ് എ​​​സ് സി ​​​ഈ​​​സ്റ്റ് ബം​​​ഗാ​​​ള്‍, നി​​​ല​​​വി​​​ലെ ചാ​​​മ്പ്യ​​​ന്മാ​​​രും അ​​​യ​​​ല്‍വാ​​​സി​​​ക​​​ളു​​​മാ​​​യ എ​​​ടി​​​കെ മോ​​​ഹ​​​ന്‍ബ​​​ഗാ​​​നെ നേ​​​രി​​​ടു​​​ന്ന​​​ത്. തി​​​ല​​​ക് മൈ​​​താ​​​നി​​​യി​​​ലാ​​ണു മ​​​ത്സ​​​രം. ഈ ​​​വ​​​ര്‍ഷം ആ​​​ദ്യം മോ​​​ഹ​​​ന്‍ ബ​​​ഗാ​​​ന്‍ എ​​​ടി​​​കെ​​​യി​​​ല്‍ ല​​​യി​​​ച്ചി​​​രു​​​ന്നു. എ​​​സ് സി ​​​ഈ​​​സ്റ്റ് ബം​​​ഗാ​​​ളാ​​​ണ് ഈ ​​​സീ​​​സ​​​ണി​​​ലെ പു​​​തു​​​മു​​​ഖ​​​ങ്ങ​​​ള്‍.

ഫ​​​റ്റോ​​​ര്‍​ഡ ജ​​​വ​​​ഹ​​​ര്‍​ലാ​​​ല്‍ നെ​​​ഹ്റു സ്റ്റേ​​​ഡി​​​യം, ബം​​​ബോ​​​ളിം ജി​​​എം​​​സി സ്റ്റേ​​​ഡി​​​യം, വാ​​​സ്‌​​​കോ തി​​​ല​​​ക് മൈ​​​താ​​​ന്‍ എ​​​ന്നീ മൂ​​​ന്ന് അ​​​ട​​​ച്ചി​​​ട്ട വേ​​​ദി​​​ക​​​ളി​​​ലാ​​​ണ് ഇ​​​ത്ത​​​വ​​​ണ മ​​​ത്സ​​​ര​​​ങ്ങ​​​ളെ​​​ല്ലാം. ആ​​​കെ 115 മ​​​ത്സ​​​ര​​​ങ്ങ​​​ള്‍. ക​​​ഴി​​​ഞ്ഞ സീ​​​സ​​​ണു​​​ക​​​ളി​​​ല്‍ ഇ​​​ത് 95 ആ​​​യി​​​രു​​​ന്നു. ഡ​​​ബി​​​ള്‍ ​റൗ​​​ണ്ട് റോ​​​ബി​​​ന്‍ ഫോ​​​ര്‍​മാ​​​റ്റി​​​ല്‍ എ​​​ല്ലാ ക്ല​​​ബ്ബു​​​ക​​​ളും ര​​​ണ്ടു​ ത​​​വ​​​ണ പ​​​ര​​​സ്പ​​​രം മ​​​ത്സ​​​രി​​​ക്കും. പ​​​ട്ടി​​​ക​​​യി​​​ലെ ആ​​​ദ്യ​​​നാ​​​ലു ടീ​​​മു​​​ക​​​ള്‍ പ്ലേ​ ​​ഓ​​​ഫി​​​ന് യോ​​​ഗ്യ​​​ത നേ​​​ടും. എ​​​ല്ലാ ഞാ​​​യ​​​റാ​​​ഴ്ച​​​ക​​​ളി​​​ലും ര​​​ണ്ടു മ​​​ത്സ​​​ര​​​ങ്ങ​​​ള്‍ വീ​​​ത​​​മു​​​ണ്ടാ​​​വും. അ​​​വ​​​ശേ​​​ഷി​​​ക്കു​​​ന്ന 55 ലീ​​​ഗ് മ​​​ത്സ​​​ങ്ങ​​​ളു​​​ടെ ക്ര​​​മം പി​​​ന്നീ​​​ട് പ്ര​​​ഖ്യാ​​​പി​​​ക്കും.


കേ​​​ര​​​ള ബ്ലാ​​​സ്റ്റേ​​​ഴ്സ് മൂ​​​ന്നാം ജഴ്സി പു​​​റ​​​ത്തി​​​റ​​​ക്കി


കൊ​​​ച്ചി: കോ​​​വി​​​ഡി​​​നെ​​​തി​​​രേ പ്ര​​വ​​ർ​​ത്തി​​ക്കു​​ന്ന മു​​​ന്‍​നി​​​ര പോ​​​രാ​​​ളി​​​ക​​​ള്‍​ക്കു​​ള്ള ആ​​​ദ​​​ര​​​വാ​​​യി കേ​​​ര​​​ള ബ്ലാ​​​സ്റ്റേ​​​ഴ്സ് എ​​​ഫ്സി (കെ​​​ബി​​​എ​​​ഫ്സി) ക്ല​​​ബ്ബിന്‍റെ ഔ​​​ദ്യോ​​​ഗി​​​ക മൂ​​​ന്നാം കി​​​റ്റ് പു​​​റ​​​ത്തി​​​റ​​​ക്കി. ഈ ​​​വ​​​ര്‍​ഷ​​​മാ​​​ദ്യം തു​​​ട​​​ങ്ങി​​​യ #SaluteOurHeroes കാ​​​മ്പ​​​യി​​​ന്‍ വി​​​പു​​​ലീ​​​ക​​​രി​​​ക്കു​​​ന്ന​​​തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യാ​​​ണി​​ത്. ബം​​​ഗ​​​ളൂ​​​രു ക്രൈ​​​സ്റ്റ് യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി​​​യി​​​ലെ ബി​​​എ​​​സ്‌​​​സി വി​​​ദ്യാ​​​ര്‍​ഥി​​​നി സു​​​മ​​​ന സാ​​​യി​​​നാ​​​ഥാ​​​ണ് ഈ ​​​ഡി​​​സൈ​​​ന്‍ രൂ​​​പ​​​ക​​​ല്‍​പ​​ന ചെ​​​യ്ത​​​ത്.


കേ​​​ര​​​ള ബ്ലാ​​​സ്റ്റേ​​​ഴ്സി​​​ന്‍റെ മ​​​ത്സ​​​ര​​​ങ്ങ​​​ള്‍
(തീ​​​യ​​​തി, എ​​​തി​​​രാ​​​ളി​​​ക​​​ള്‍, വേ​​​ദി)

ന​​​വം​​​ബ​​​ര്‍ 20- മോ​​​ഹ​​​ന്‍ ബ​​​ഗാ​​​ന്‍ (ജി​​​എം​​​സി സ്റ്റേ​​​ഡി​​​യം)
ന​​​വം​​​ബ​​​ര്‍ 26- നോ​​​ര്‍​ത്ത് ഈ​​​സ്റ്റ് യു​​​ണൈ​​​റ്റ​​​ഡ് (ജി​​​എം​​​സി)
ന​​​വം​​​ബ​​​ര്‍ 29- ചെ​​​ന്നൈ​​​യി​​​ന്‍ എ​​​ഫ്സി (ജി​​​എം​​​സി)
ഡി​​​സം​​​ബ​​​ര്‍ ആ​​​റ്-​ എ​​​ഫ്സി ഗോ​​​വ (ഫ​​​റ്റോ​​​ര്‍​ഡ)
ഡി​​​സം​​​ബ​​​ര്‍ 13- ബം​​​ഗ​​​ളൂ​​​രു എ​​​ഫ്സി (ഫ​​​റ്റോ​​​ര്‍​ഡ)
ഡി​​​സം​​​ബ​​​ര്‍ 20- ഈ​​​സ്റ്റ് ബം​​​ഗാ​​​ള്‍ (ജി​​​എം​​​സി)
ഡി​​​സം​​​ബ​​​ര്‍ 27- ഹൈ​​​ദ​​​രാ​​​ബാ​​​ദ് (ജി​​​എം​​​സി)
2021 ജ​​​നു​​​വ​​​രി ര​​​ണ്ട്- ​മും​​​ബൈ സി​​​റ്റി (ജി​​​എം​​​സി)
ജ​​​നു​​​വ​​​രി ഏ​​​ഴ്-​ ഒ​​​ഡീ​​​ഷ (ജി​​​എം​​​സി)
ജ​​​നു​​​വ​​​രി 10- ജം​​​ഷ​​​ഡ്പൂ​​​ര്‍ എ​​​ഫ്സി (തി​​​ല​​​ക് മൈ​​​താ​​​ന്‍)
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.