രോ​ഹി​ത്തി​നെ ബി​സി​സി​ഐ മെ​ഡി​ക്ക​ല്‍ സം​ഘം പ​രി​ശോ​ധി​ക്കും
രോ​ഹി​ത്തി​നെ ബി​സി​സി​ഐ  മെ​ഡി​ക്ക​ല്‍ സം​ഘം പ​രി​ശോ​ധി​ക്കും
Sunday, November 1, 2020 12:34 AM IST
ദു​ബാ​യി: ഇ​ന്ത്യ​യു​ടെ ലി​മി​റ്റ​ഡ് ഓ​വ​ര്‍ ക്രി​ക്ക​റ്റി​ലെ വൈ​സ് ക്യാ​പ്റ്റ​ന്‍ രോ​ഹി​ത് ശ​ര്‍മ​യെ ഇ​ന്ന് ബി​സി​സി​ഐ മെ​ഡി​ക്ക​ല്‍ സം​ഘം പ​രി​ശോ​ധി​ക്കും. ന​വം​ബ​റി​ല്‍ ഇ​ന്ത്യ​യു​ടെ ഓ​സ്‌​ട്രേ​ലി​യ​ന്‍ പ​ര്യ​ട​ന​ത്തി​നു​ള്ള ടീ​മി​ല്‍ രോ​ഹി​ത്തി​നെ ഉ​ള്‍പ്പെ​ടു​ത്താ​തി​നെ​തി​രേ വ​ന്‍ വി​മ​ര്‍ശ​ന​മാ​ണ് നേ​രി​ടേ​ണ്ടി​വ​ന്ന​ത്. തുട ഞരന്പിനേറ്റ പ​രി​ക്കി​നെ​ത്തു​ട​ര്‍ന്നാ​ണ് രോ​ഹി​ത്തി​നെ ആ​ദ്യം ടീ​മി​ലേ​ക്കു പ​രി​ഗ​ണി​ക്കാ​തി​രു​ന്ന​ത്. ഇ​ന്ന് ന​ട​ക്കു​ന്ന പ​രി​ശോ​ധ​ന​യി​ലൂ​ടെ രോ​ഹി​തി​നെ പ​ര​മ്പ​ര​യി​ല്‍ ഉ​ള്‍പ്പെ​ടു​ത്താ​ന്‍ ത​ക്ക ആ​രോ​ഗ്യ​വാ​നാ​ണോ​യെ​ന്നു നോ​ക്കും. പ​രി​ശോ​ധ​ന​യി​ല്‍ രോ​ഹി​ത്തി​ന്‍റെ പ​രി​ക്ക് ഗു​രു​ത​ര​മ​ല്ലെ​ന്നു വ്യ​ക്ത​മാ​യാ​ല്‍ ടീ​മി​ല്‍ ഉ​ള്‍പ്പെ​ടു​ത്തും.


ഗ്രേ​ഡ് ര​ണ്ടു കാ​റ്റ​ഗ​റി​യി​ലു​ള്ള പ​രി​ക്ക​ല്ലെ​ങ്കി​ല്‍ രോ​ഹി​ത്തി​ന് ക​ളി​ക്കാ​നാ​കു​മെ​ന്ന് ബി​സി​സി​ഐ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​ന്‍ പ​റ​ഞ്ഞു. ഇ​ത്ത​ര​ത്തി​ലു​ള്ള പ​രി​ക്കാ​ണെ​ങ്കി​ല്‍ ന​ട​ക്കാ​നും സാ​ധാ​ര​ണ​യു​ള്ള ഷോ​ട്ടു​ക​ള്‍ എ​ടു​ക്കാ​നും സാ​ധി​ക്കും. പി​ന്നെ ശ്ര​ദ്ധി​ക്കേ​ണ്ട​ത് പെ​ട്ടെ​ന്നു​ള്ള ഓ​ട്ട​വും വി​ക്ക​റ്റി​നി​ട​യി​ലെ ഓ​ട്ട​വു​മാ​ണെ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ന്‍ പ​റ​ഞ്ഞു. ഇ​വ​യാ​കും ഇ​ന്ന് പ​രി​ഗ​ണി​ക്കു​ക.

ഒ​ക്ടോ​ബ​ര്‍ 18ന് ​കിം​ഗ്‌​സ് ഇ​ല​വ​ന്‍ പ​ഞ്ചാ​ബി​നെ​തി​രേ​യു​ള്ള മ​ത്സ​ര​ത്തി​നി​ടെ​യാ​ണ് രോ​ഹി​തി​ന് പ​രി​ക്കേ​റ്റ​ത്. പി​ന്നീ​ടു ന​ട​ന്ന മ​ത്സ​ര​ങ്ങ​ളി​ല്‍ മും​ബൈ ഇ​ന്ത്യ​ന്‍സ് നാ​യ​ക​നു ക​ളി​ക്കാ​നാ​യി​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.