ഹാ​പ്പി മ​ച്ചാ​ൻ​സ്
ഹാ​പ്പി മ​ച്ചാ​ൻ​സ്
Tuesday, November 24, 2020 11:15 PM IST
പ​നാ​ജി: ഐ​എ​സ്എ​ൽ ഫു​ട്ബോ​ളി​ലെ മ​ച്ചാ​ന്മാ​രാ​യ ചെ​ന്നൈ​യി​ൻ എ​ഫ്സി​ക്ക് വി​ജ​യ​ത്തു​ട​ക്കം. ആ​ദ്യ പ​കു​തി​യി​ൽ​ത്ത​ന്നെ മൂ​ന്ന് ഗോ​ൾ പി​റ​ന്ന മ​ത്സ​ര​ത്തി​ൽ ജം​ഷ​ഡ്പു​ർ എ​ഫ്സി​യെ 2-1നാ​ണ് ചെ​ന്നൈ​യി​ൻ കീ​ഴ​ട​ക്കി​യ​ത്.

ആ​ദ്യ ട​ച്ചി​ൽ​ത​ന്നെ ഗോ​ൾ പി​റ​ന്ന മ​ത്സ​ര​മാ​യി​രു​ന്നു ഇ​ന്ന​ല​ത്തേ​ത്. ഒ​ന്നാം മി​നി​റ്റി​ൽ ത​ന്നെ ജം​ഷ​ഡ്പു​രി​ന്‍റെ വ​ല കു​ലു​ങ്ങി. മ​ല​യാ​ളി​യാ​യ ടി.​പി. ര​ഹ​നേ​ഷ് ആ​യി​രു​ന്നു ജം​ഷ​ഡ്പു​രി​ന്‍റെ വ​ല കാ​ത്ത​ത്. ഗ്വി​നി​യ​ൻ താ​ര​മാ​യ ഇ​സ്മ​യി​ൽ ഗോ​ൺ​സാ​ൽ​വ​സി​ന്‍റെ ക്രോ​സി​ൽ ഇ​ന്ത്യ​ൻ മ​ധ്യ​നി​ര താ​ര​മാ​യ അ​നി​രു​ദ്ധ് ഥാ​പ്പ ജം​ഷ​ഡ്പു​രി​ന്‍റെ വ​ല കു​ലു​ക്കി. 26-ാംമി​നി​റ്റി​ൽ ചെ​ന്നൈ​യി​നു ല​ഭി​ച്ച സ്പോ​ട്ട് കി​ക്ക് വ​ല​യി​ലാ​ക്കി ഇ​സ്മ​യി​ൽ ഗോ​ൺ​സാ​ൽ​വ​സ് ചെ​ന്നൈ​യി​ന്‍റെ ലീ​ഡ് 2-0 ആ​ക്കി ഉ​യ​ർ​ത്തി. ജാ​കി​ച​ന്ദ് സിം​ഗി​ന്‍റെ പാ​സ് സ്വീ​ക​രി​ച്ച് ലി​ഥ്വാ​നി​യ​ൻ മു​ന്നേ​റ്റ നി​ര​ത്താ​രം നെ​ർ​ജ്യൂ​സ് വാ​ൾ​സ്കി​സി​ലൂ​ടെ 37-ാം മി​നി​റ്റി​ൽ ജം​ഷ​ഡ്പു​ർ ഒ​രു ഗോ​ൾ മ​ട​ക്കി.

ഗോ​ളി​ല്ലാ ര​ണ്ടാം പ​കു​തി


ര​ണ്ടാം പ​കു​തി​യിൽ മു​ന്നേ​റ്റ​ങ്ങ​ൾ പ​ല​തു​ക​ണ്ടെ​ങ്കി​ലും ഗോ​ൾ അ​ക​ന്നു​നി​ന്നു. സ​മ​നി​ല​യ്ക്കാ​യി ജം​ഷ​ഡ്പു​ർ കി​ണ​ഞ്ഞു​ശ്ര​മി​ച്ചെ​ങ്കി​ലും ചെ​ന്നൈ​യി​ൻ വ​ഴ​ങ്ങാ​ൻ കൂ​ട്ടാ​ക്കി​യി​ല്ല. അ​തോ​ടെ ക​ഴി​ഞ്ഞ സീ​സ​ണി​ലെ ഫൈ​ന​ലി​സ്റ്റു​ക​ളാ​യ ചെ​ന്നൈ​യി​ൻ എ​ഫ്സി 2020-21 സീ​സ​ൺ ജ​യ​ത്തോ​ടെ ആ​രം​ഭി​ച്ചു. ബ്ര​സീ​ലി​യ​ൻ താ​രം റാ​ഫേ​ൽ ക്രി​വെ​ല്ലാ​റോ​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ചെ​ന്നൈ​യി​ൻ ഇ​റ​ങ്ങി​യ​ത്. ജം​ഷ​ഡ്പു​ർ ആ​ക​ട്ടെ ഇം​ഗ്ലീ​ഷു​കാ​ര​നാ​യ പീ​റ്റ​ർ ഹാ​ർ​ട്ട്‌ലിയു​ടെ ക്യാ​പ്റ്റ​ൻ​സി​യി​ലും.

അല്പം കണക്ക്

57 ശ​ത​മാ​നം പ​ന്ത​ട​ക്ക​വു​മാ​യി ജം​ഷ​ഡ്പു​ർ ആ​യി​രു​ന്നു മു​ന്നി​ൽ. എ​ന്നാ​ൽ, ഗോ​ളി​ലേ​ക്ക് ല​ക്ഷ്യം വ​ച്ച​തി​ൽ (6-2) ചെ​ന്നൈ​യി​ൻ മു​ന്നി​ട്ടു​നി​ന്നു. 20 ഫൗ​ളു​ക​ളാ​ണ് ചെ​ന്നൈ​യി​ൻ ചെ​യ്ത​ത്. ഫ​ല​മാ​യി ര​ണ്ട് മ​ഞ്ഞ​ക്കാ​ർ​ഡും ല​ഭി​ച്ചു. ജം​ഷ​ഡ്പു​ർ 11 ഫൗ​ൾ ചെ​യ്തെ​ങ്കി​ലും കാ​ർ​ഡ് കാ​ണാ​ൻ​ മാ​ത്രം കാ​ഠി​ന്യ​മി​ല്ലാ​യി​രു​ന്നു അ​വ​യ്ക്ക്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.