ടൈ അഴിക്കാതെ
Sunday, November 29, 2020 12:18 AM IST
മഡ്ഗാവ്: ഐഎസ്എൽ ഫുട്ബോളിൽ സുനിൽ ഛേത്രിയുടെ ബംഗളൂരു എഫ്സിക്ക് തുടർച്ചയായ രണ്ടാം സമനില. ആദ്യ മത്സരത്തിൽ എഫ്സി ഗോവയോട് 2-2 സമനിലയിൽ പിരിഞ്ഞ ബംഗളൂരു എഫ്സി ഇന്നലെ ഹൈദരാബാദ് എഫ്സിയുമായി ഗോൾ രഹിത സമനില വഴങ്ങി.
ആദ്യ മത്സരത്തിൽ ജയം നേടിയ ഹൈദരാബാദിന് ഇതോടെ രണ്ട് കളികളിൽനിന്ന് നാല് പോയിന്റായി. വിരസമായ മത്സരത്തിൽ ബംഗളൂരുവിന് ഒരു ഗോൾ ഷോട്ട്പോലും തൊടുക്കാനായില്ല. ഹൈദരാബാദ് ആകട്ടെ ഗോളിലേക്ക് ഉന്നംവച്ചത് ഒരു തവണ. ഹൈദരാബാദ് 13 ഷോട്ട് തൊടുത്തപ്പോൾ ബംഗളൂരു മൂന്ന് മാത്രം.
ഐഎസ്എൽ പോയിന്റ് നില
ടീം, മത്സരം, ജയം, സമനില, തോൽവി, പോയിന്റ്
എടികെ ബഗാൻ 2 2 0 0 6
നോർത്ത് ഈസ്റ്റ് 2 1 1 0 4
ഹൈദരാബാദ് 2 1 1 0 4
ചെന്നൈയിൻ 1 1 0 0 3
മുംബൈ സിറ്റി 2 1 0 1 3
ബംഗളൂരു 2 0 2 0 2
ഗോവ 2 0 1 1 1
ബ്ലാസ്റ്റേഴ്സ് 2 0 1 1 1
ജംഷഡ്പുർ 1 0 0 1 0
ഒഡീഷ 1 0 0 1 0
ഈസ്റ്റ് ബംഗാൾ 1 0 0 1 0