ഓർമകൾ മരിക്കുമോ...
Monday, November 30, 2020 11:56 PM IST
ബുവാനോസ് ആരീസ്: അർജന്റൈൻ പ്രീമിയർ ഡിവിഷൻ ഫുട്ബോൾ മത്സരത്തിനിടെ ഗാലറിയിൽ കണ്ണീരണിഞ്ഞ് ഡിയേഗോ മാറഡോണയുടെ മൂത്ത മകൾ ഡാൽമ. മാറഡോണയുടെ മുൻ ക്ലബ്ബുകളായ ബൊക്ക ജൂണിയേഴ്സും ഓൾഡ് ബോയ്സും തമ്മിലുള്ള മത്സരത്തിൽ ടീമുകൾ മാറഡോണയെ സ്മരിച്ചപ്പോഴാണു ഡാൽമയുടെ കണ്ണുനിറഞ്ഞത്. ബൊക്ക ജൂണിയേഴ്സും ഓൾഡ് ബോയ്സും മാറഡോണയെ സ്മരിച്ച് അദ്ദേഹത്തിന്റെ ചിത്രം പതിപ്പിച്ച ജഴ്സിയണിഞ്ഞാണ് കളത്തിലെത്തിയത്.
ബൊക്ക ജൂണിയേഴ്സിലൂടെ 1997ൽ ആയിരുന്നു മാറഡോണ ക്ലബ് ഫുട്ബോൾ ജീവിതം അവസാനിപ്പിച്ചത്. ഓൾഡ് ബോയ്സിനായി അഞ്ച് മത്സരങ്ങൾ മാത്രമേ ഇതിഹാസം കളിച്ചിട്ടുള്ളൂ.
ബൊക്ക ജൂണിയേഴ്സിന്റെ ജഴ്സി അണിഞ്ഞായിരുന്നു ഡാൽമ ഗാലറിയിൽ എത്തിയത്. മത്സരത്തിൽ 2-0ന് ബൊക്ക ജൂണിയേഴ്സ് ജയിച്ചു. എഡ്വിൻ കാർഡോണയായിരുന്നു രണ്ടു ഗോളും നേടിയത്.