ഹാട്രിക് ബഗാൻ
Thursday, December 3, 2020 11:25 PM IST
മഡ്ഗാവ്: ഐഎസ്എൽ ഫുട്ബോളിൽ എടികെ ബഗാന് തുടർച്ചയായ മൂന്നാം ജയം. ഒഡീഷ എഫ്സിക്കെതിരേ ഇഞ്ചുറി ടൈം ഗോളിൽ ബഗാൻ 1-0ന് ജയിച്ചു. റോയ് കൃഷ്ണയായിരുന്നു ഗോൾ നേട്ടക്കാരൻ. കൃഷ്ണ തുടർച്ചയായ മൂന്ന് മത്സരങ്ങളിലും വലകുലുക്കി. ലീഗിൽ ഇതുവരെ ബഗാൻ പോയിന്റ് നഷ്ടപ്പെടുത്തിയിട്ടില്ല.