ഛേത്രി ഗോളിൽ ബംഗളൂരു
ഛേത്രി ഗോളിൽ ബംഗളൂരു
Saturday, December 5, 2020 12:04 AM IST
മ​ഡ്​ഗാ​വ്: 2020-21 സീ​സ​ൺ ഐ​എ​സ്എ​ൽ ഫു​ട്ബോ​ളി​ൽ ബം​ഗ​ളൂ​രു എ​ഫ്സി​ക്ക് ആ​ദ്യ ജ​യം. തു​ട​ർ​ച്ച​യാ​യ ര​ണ്ട് സ​മ​നി​ല​ക​ൾ​ക്കു​ശേ​ഷം ഇ​ന്ന​ലെ ക​ള​ത്തി​ലെ​ത്തി​യ ബം​ഗ​ളൂ​രു 1-0ന് ​ചെ​ന്നൈ​യി​ൻ എ​ഫ്സി​യെ കീ​ഴ​ട​ക്കി. 56-ാം മി​നി​റ്റി​ൽ ല​ഭി​ച്ച പെ​ന​ൽ​റ്റി കി​ക്ക് ല​ക്ഷ്യ​ത്തി​ലെ​ത്തി​ച്ച് സു​നി​ൽ ഛേത്രി​യാ​യി​രു​ന്നു ബം​ഗ​ളൂ​രു​വി​ന്‍റെ ജ​യം സാ​ധ്യ​മാ​ക്കി​യ​ത്.

മ​ല​യാ​ളി താ​ര​മാ​യ ആ​ഷി​ഖ് കു​രു​ണി​യ​നെ ബോ​ക്സി​നു​ള്ളി​ൽ ചെ​ന്നൈ​യി​ന്‍റെ ക്ലൈ​റ്റ​ൺ സി​ൽ​വ വീ​ഴ്ത്തി​യ​തി​നാ​യി​രു​ന്നു റ​ഫ​റി സ്പോ​ർ​ട്ട് കി​ക്ക് വി​ധി​ച്ച​ത്. കി​ക്കെ​ടു​ത്ത ഛേത്രി​ക്ക് പി​ഴ​ച്ചി​ല്ല. സീ​സ​ണി​ൽ ചെ​ന്നൈ​യി​ൻ എ​ഫ്സി​യു​ടെ ആ​ദ്യ തോ​ൽ​വി​യാ​ണി​ത്.


55-45ന് ​പ​ന്ത​ട​ക്ക​ത്തി​ൽ ബം​ഗ​ളൂ​രു​വി​നാ​യി​രു​ന്നു മു​ൻ​തൂ​ക്കം. ഗോ​ൾ ഷോ​ട്ടി​ൽ ഇ​രു ടീ​മു​ക​ളും (5-5) ഒ​പ്പ​മാ​യി​രു​ന്നു. ഫൗ​ൾ ചെ​യ്യു​ന്ന​തി​ൽ (16-14) ബം​ഗ​ളൂ​രു മി​ക​ച്ച് നി​ന്ന​പ്പോ​ൾ മ​ഞ്ഞ​ക്കാ​ർ​ഡ് കൂ​ടു​ത​ൽ ല​ഭി​ച്ച​ത് (2-3) ചെ​ന്നൈ​യി​നാ​യി​രു​ന്നു. മൂ​ന്ന് മ​ത്സ​ര​ങ്ങ​ളി​ൽ​നി​ന്ന് അ​ഞ്ച് പോ​യി​ന്‍റു​മാ​യി ബം​ഗ​ളൂ​രു മൂ​ന്നാം സ്ഥാ​ന​ത്ത് എ​ത്തി. നാ​ല് പോ​യി​ന്‍റു​ള്ള ചെ​ന്നൈ​യി​ൻ ആ​റാ​മ​താ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.