‌റ​ൺ ഇ​ന്ത്യ റ​ൺ
‌റ​ൺ ഇ​ന്ത്യ റ​ൺ
Saturday, January 9, 2021 1:02 AM IST
സി​ഡ്നി: ഓ​സ്ട്രേ​ലി​യ​യ്ക്കെ​തി​രാ​യ മൂ​ന്നാം ടെ​സ്റ്റ് ക്രി​ക്ക​റ്റി​ന്‍റെ മൂ​ന്നാം ദി​ന​മാ​യ ഇ​ന്ന് ഇ​ന്ത്യ​ക്ക് മ​ത്സ​ര​ത്തി​ൽ ആ​ധി​പ​ത്യം ഉ​റ​പ്പി​ക്കാ​ൻ റ​ണ്ണൊ​ഴു​ക്ക​ണം. ര​ണ്ടാം ദി​നം അ​വ​സാ​ന മ​ണി​ക്കൂ​റി​ൽ റ​ൺ​സ് നേ​ടു​ന്ന​തി​ൽ ഇ​ന്ത്യ മ​ടി​കാ​ണി​ച്ചു. ഓ​സ്ട്രേ​ലി​യ​യു​ടെ ഒ​ന്നാം ഇ​ന്നിം​ഗ്സ് 338ൽ ​അ​വ​സാ​നി​പ്പി​ച്ച​ശേ​ഷം ക്രീ​സി​ലെ​ത്തി​യ ഇ​ന്ത്യ, ര​ണ്ടാം ദി​നം മ​ത്സ​രം നി​ർ​ത്തു​ന്പോ​ൾ ര​ണ്ട് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 96 റ​ൺ​സ് എ​ന്ന നി​ല​യി​ലാ​ണ്. എ​ട്ട് വി​ക്ക​റ്റ് കൈ​യി​ലി​രി​ക്കേ 242 റ​ൺ​സ്കൂ​ടി നേ​ടി​യാ​ലേ ഇ​ന്ത്യ​ക്ക് ഓ​സീ​സ് സ്കോ​റി​നൊ​പ്പ​മെ​ത്താ​ൻ സാ​ധി​ക്കൂ. ചേ​തേ​ശ്വ​ർ പൂ​ജാ​ര (9), അ​ജി​ങ്ക്യ ര​ഹാ​നെ (5) എ​ന്നി​വ​രാ​ണ് ക്രീ​സി​ൽ.

ശു​ഭ്മാ​ൻ ഗി​ൽ ക​ന്നി അ​ർ​ധ​സെ​ഞ്ചു​റി നേ​ടി. 101 പ​ന്ത് നേ​രി​ട്ട ഗി​ൽ 50 റ​ൺ​സ് എ​ടു​ത്തു. പു​തി​യ ഓ​പ്പ​ണിം​ഗ് കൂ​ട്ടു​കെ​ട്ടാ​യ രോ​ഹി​ത് ശ​ർ​മ - ഗി​ൽ സ​ഖ്യം 70 റ​ൺ​സ് നേ​ടി​യ​ശേ​ഷ​മാ​ണ് പി​രി​ഞ്ഞ​ത്. 26 റ​ൺ​സ് എ​ടു​ത്ത രോ​ഹി​ത്തി​നെ ജോ​ഷ് ഹെ​യ്സ​ൽ​വു​ഡ് റി​ട്ടേ​ൺ ക്യാ​ച്ചി​ലൂ​ടെ പു​റ​ത്താ​ക്കു​ക​യാ​യി​രു​ന്നു. 32.1 ഓ​വ​റി​ൽ ഗി​ല്ലി​നെ ന​ഷ്ട​പ്പെ​ടു​ന്പോ​ൾ ഇ​ന്ത്യ​യു​ടെ സ്കോ​ർ 85. തു​ട​ർ​ന്ന് മ​ത്സ​രം ന​ട​ന്ന 12.5 ഓ​വ​റി​ൽ പൂ​ജാ​ര​യും ര​ഹാ​നെ​യും നേ​ടി​യ​ത് 11 റ​ൺ​സ് മാ​ത്ര​മാ​ണ്.


ജ​ഡേ​ജ വി​ജ​യം

ര​ണ്ട് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 166 റ​ൺ​സ് എ​ന്ന നി​ല​യി​ലാ​ണ് ഓ​സ്ട്രേ​ലി​യ ര​ണ്ടാം​ദി​നം ഒ​ന്നാം ഇ​ന്നിം​ഗ്സ് പു​ന​രാ​രം​ഭി​ച്ച​ത്. 67 റ​ൺ​സു​മാ​യി മാ​ർ​ന​സ് ല​ബൂ​ഷെ​യ്നും 31 റ​ൺ​സു​മാ​യി സ്റ്റീ​വ് സ്മി​ത്തു​മാ​യി​രു​ന്നു ക്രീ​സി​ൽ. ല​ബൂ​ഷെ​യ്ൻ 91ൽ ​നി​ൽ​ക്കേ അ​ദ്ദേ​ഹ​ത്തെ ര​വീ​ന്ദ്ര ജ​ഡേ​ജ സ്ലി​പ്പി​ൽ ര​ഹാ​നെ​യു​ടെ കൈ​ക​ളി​ലെ​ത്തി​ച്ചു. മൂ​ന്നാം വി​ക്ക​റ്റി​ൽ 100 റ​ൺ​സ് നീ​ണ്ട ല​ബൂ​ഷെ​യ്ൻ - സ്മി​ത്ത് കൂ​ട്ടു​കെ​ട്ട് അ​തോ​ടെ അ​വ​സാ​നി​ച്ചു. തു​ട​ർ​ന്ന് മാ​ത്യു വേ​ഡ് (13), പാ​റ്റ് ക​മ്മി​ൻ​സ് (0), ന​ഥാ​ൻ ലി​യോ​ൺ (0) എ​ന്നി​വ​രെ​യും ജ​ഡേ​ജ മ​ട​ക്കി. ഏ​റ്റ​വും ഒ​ടു​വി​ൽ നേ​രി​ട്ടു​ള്ള ത്രോ​യി​ലൂ​ടെ ജ​ഡേ​ജ സ്റ്റീ​വ് സ്മി​ത്തി​നെ (131) പു​റ​ത്താ​ക്കി​യ​തോ​ടെ ഓ​സീ​സ് സ്കോ​ർ 338ൽ ​നി​ശ്ച​ലം. 132 റ​ൺ​സ് എ​ടു​ക്കു​ന്ന​തി​നി​ടെ​യാ​ണ് ഓ​സീ​സി​ന് അ​വ​സാ​ന എ​ട്ട് വി​ക്ക​റ്റ് ന​ഷ്ട​പ്പെ​ട്ട​ത്.


സ്മി​ത്ത് ലൗ​സ് ഇ​ന്ത്യ

നേ​രി​ട്ട 201-ാം പ​ന്തി​ലാ​ണ് സ്റ്റീ​വ് സ്മി​ത്ത് സെ​ഞ്ചു​റി പൂ​ർ​ത്തി​യാ​ക്കി​യ​ത്. ടെ​സ്റ്റി​ൽ ഓ​സീ​സ് താ​ര​ത്തി​ന്‍റെ 27-ാം സെ​ഞ്ചു​റി​ക്ക് സി​ഡ്നി വേ​ദി​യാ​യി. ഈ ​സെ​ഞ്ചു​റി​യി​ലൂ​ടെ മൂ​ന്ന് റി​ക്കാ​ർ​ഡ് സ്മി​ത്ത് സ്വ​ന്ത​മാ​ക്കി. ഇ​ന്ത്യ​ക്കെ​തി​രേ ഏ​റ്റ​വും അ​ധി​കം ടെ​സ്റ്റ് സെ​ഞ്ചു​റി നേ​ടു​ന്ന താ​രം, സ​ജീ​വ ക്രി​ക്ക​റ്റി​ലു​ള്ള​തി​ൽ ഏ​റ്റ​വും അ​ധി​കം സെ​ഞ്ചു​റി, വേ​ഗ​ത്തി​ൽ 27 സെ​ഞ്ചു​റി​യി​ൽ ലോ​ക​ത്തി​ൽ ര​ണ്ടാ​മ​ത് എ​ന്നീ റി​ക്കാ​ർ​ഡു​ക​ളാ​ണ് സ്മി​ത്ത് സ്വ​ന്ത​മാ​ക്കി​യ​ത്.


ഇ​ന്ത്യ​ക്കെ​തി​രേ സ്മി​ത്തി​ന്‍റെ എ​ട്ടാം സെ​ഞ്ചു​റി​യാ​ണ്. 25 ഇ​ന്നിം​ഗ്സി​ൽ​നി​ന്നാ​ണ് ഈ ​നേ​ട്ടം. വെ​സ്റ്റ് ഇ​ൻ​ഡീ​സ് ഇ​തി​ഹാ​സ​ങ്ങ​ളാ​യ ഗാ​രി സോ​ബേ​ഴ്സ് (30 ഇ​ന്നിം​ഗ്സി​ൽ 8 സെ​ഞ്ചു​റി), വി​വ് റി​ച്ചാ​ർ​ഡ്സ് (41 ഇ​ന്നിം​ഗ്സി​ൽ 8) ഓ​സീ​സ് മു​ൻ​താ​രം റി​ക്കി പോ​ണ്ടിം​ഗ് (51 ഇ​ന്നിം​ഗ്സി​ൽ 8) എ​ന്നി​വ​ർ​ക്കൊ​പ്പ​മാ​ണ് സ്മി​ത്ത് ഇ​പ്പോ​ൾ.

നി​ല​വി​ൽ ക്രി​ക്ക​റ്റ് ക​ള​ത്തി​ലു​ള്ള​തി​ൽ ഏ​റ്റ​വും അ​ധി​കം സെ​ഞ്ചു​റി​യു​ള്ള ഇ​ന്ത്യ​ൻ ക്യാ​പ്റ്റ​ൻ വി​രാ​ട് കോ​ഹ്‌​ലി​ക്ക് (27) ഒപ്പ​മെ​ത്തി സ്മി​ത്ത്. ദ​ക്ഷി​ണാ​ഫ്രി​ക്ക​ൻ മു​ൻ ക്യാ​പ്റ്റ​ൻ ഗ്രെ​യിം സ്മി​ത്ത്, ഓ​സീ​സ് ഇ​തി​ഹാ​സം അ​ല​ൻ ബോ​ർ​ഡ​ർ എ​ന്നി​വ​ർ​ക്കും 27 സെ​ഞ്ചു​റി വീ​ത​മു​ണ്ട്.

വേ​ഗ​ത്തി​ൽ 27 ടെ​സ്റ്റ് സെ​ഞ്ചു​റി എ​ന്ന റി​ക്കാ​ർ​ഡി​ൽ സ്മി​ത്ത്, ഇ​ന്ത്യ​ൻ ഇ​തി​ഹാ​സം സ​ച്ചി​ൻ തെ​ണ്ടു​ൽ​ക്ക​ർ, വി​രാ​ട് കോ​ഹ്‌​ലി എ​ന്നി​വ​രെ മ​റി​ക​ട​ന്നു.

സ്കോ​ർ​ബോ​ർ​ഡ്

ഓ​സ്ട്രേ​ലി​യ ഒ​ന്നാം ഇ​ന്നിം​ഗ്സ്: പു​കോ​വ്സ്കി എ​ൽ​ബി​ഡ​ബ്ല്യു ബി ​സൈ​നി 62, വാ​ർ​ണ​ർ സി ​പൂ​ജാ​ര ബി ​സി​റാ​ജ് 5, ല​ബൂ​ഷെ​യ്ൻ സി ​ര​ഹാ​നെ ബി ​ജ​ഡേ​ജ 91, സ്മി​ത്ത് റ​ണ്ണൗ​ട്ട് ജ​ഡേ​ജ 131, വേ​ഡ് സി ​ബും​റ ബി ​ജ​ഡേ​ജ 13, ഗ്രീ​ൻ എ​ൽ​ബി​ഡ​ബ്ല്യു ബി ​ബും​റ 0, പെ​യ്ൻ ബി ​ബും​റ 1, ക​മ്മി​ൻ​സ് ബി ​ജ​ഡേ​ജ 0, സ്റ്റാ​ർ​ക്ക് സി ​ഗി​ൽ ബി ​സൈ​നി 24, ലി​യോ​ൺ എ​ൽ​ബി​ഡ​ബ്ല്യു ബി ​ജ​ഡേ​ജ 0, ഹെ​യ്സ​ൽ​വു​ഡ് നോ​ട്ടൗ​ട്ട് 1, എ​ക്സ്ട്രാ​സ് 10, ആ​കെ 105.4 ഓ​വ​റി​ൽ 338. ബൗ​ളിം​ഗ്: ബും​റ 25.4-7-66-2, സി​റാ​ജ് 25-4-67-1, അ​ശ്വി​ൻ 24-1-74-0, സൈ​നി 13-0-65-2, ജ​ഡേ​ജ 18-3-62-4.

ഇ​ന്ത്യ ഒ​ന്നാം ഇ​ന്നിം​ഗ്സ്: രോ​ഹി​ത് സി & ​ബി ഹെ​യ്സ​ൽ​വു​ഡ് 26, ഗി​ൽ സി ​ഗ്രീ​ൻ ബി ​ക​മ്മി​ൻ​സ് 50, പൂ​ജാ​ര നോ​ട്ടൗ​ട്ട് 9, ര​ഹാ​നെ നോ​ട്ടൗ​ട്ട് 5, എ​ക്സ്ട്രാ​സ് 6, ആ​കെ 45 ഓ​വ​റി​ൽ 96/2. ബൗ​ളിം​ഗ്: സ്റ്റാ​ർ​ക്ക് 7-4-19-0, ഹെ​യ്സ​ൽ​വു​ഡ് 10-5-23-1, ക​മ്മി​ൻ​സ് 12-6-19-1, ലി​യോ​ൺ 16-7-35-0.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.