ഗോകുലത്തിനു തോൽവിത്തുടക്കം
ഗോകുലത്തിനു തോൽവിത്തുടക്കം
Sunday, January 10, 2021 12:03 AM IST
കോ​ൽ​ക്ക​ത്ത: ഐ​ലീ​ഗ് ഫു​ട്ബോ​ൾ 2020-21 സീ​സ​ണി​ലെ ത​ങ്ങ​ളു​ടെ ആ​ദ്യ മ​ത്സ​ര​ത്തി​ൽ ഗോ​കു​ലം കേ​ര​ള എ​ഫ്സി​ക്ക് തോ​ൽ​വി​ത്തു​ട​ക്കം. ആ​ദ്യം മു​ന്നി​ൽ​ക​ട​ന്നെ​ങ്കി​ലും പി​ന്നീ​ട് ര​ണ്ട് ഗോ​ൾ വ​ഴ​ങ്ങി ഗോ​കു​ലം, ചെ​ന്നൈ സി​റ്റി​യോ​ട് 2-നു ​പ​രാ​ജ​യ​പ്പെ​ട്ടു. ഡെ​ന്നി ആ​ന്‍റ്വി (3-ാം മി​നി​റ്റ്) ആ​യി​രു​ന്നു ഗോ​കു​ല​ത്തി​നാ​യി വ​ല​കു​ലു​ക്കി​യ​ത്.

ഉ​ദ്ഘാ​ട​ന മ​ത്സ​ര​ത്തി​ൽ മു​ഹ​മ്മ​ദ​ൻ എ​സ്‌​സി 1-0ന് ​ക​ന്നി​ക്കാ​രാ​യ സു​ദേ​വ മൂ​ൺ​ലൈ​റ്റി​നെ കീ​ഴ​ട​ക്കി. ഗോ​ൾ ര​ഹി​ത​മാ​യ ആ​ദ്യ പ​കു​തി​ക്കു​ശേ​ഷം 58-ാം മി​നി​റ്റി​ൽ ഫൈ​സ​ൽ അ​ലി​യാ​യി​രു​ന്നു കോ​ൽ​ക്ക​ത്ത​ൻ ക്ല​ബ്ബി​ന്‍റെ ജ​യം കു​റി​ച്ച ഗോ​ൾ നേ​ടി​യ​ത്. ര​ണ്ടാം മ​ത്സ​ര​ത്തി​ൽ മി​ന​ർ​വ പ​ഞ്ചാ​ബ് 1-0ന് ​ഐ​സ്വാ​ൾ എ​ഫ്സി​യെ കീ​ഴ​ട​ക്കി. പ്രീ​തം സിം​ഗി​ന്‍റെ (18-ാം മി​നി​റ്റ്) വ​ക​യാ​യി​രു​ന്നു മി​ന​ർ​വ​യു​ടെ ജ​യം കു​റി​ച്ച ഗോ​ൾ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.