മാഞ്ചസ്റ്ററുകാർ മുന്പന്മാർ
Monday, January 18, 2021 11:51 PM IST
മാഞ്ചസ്റ്റർ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോളിൽ പോയിന്റ് ടേബിളിൽ മാഞ്ചസ്റ്റർ ക്ലബ്ബുകളായ യുണൈറ്റഡും സിറ്റിയും ആദ്യ രണ്ട് സ്ഥാനങ്ങളിൽ. ലിവർപൂളിനെതിരായ എവേ പോരാട്ടത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ഗോൾരഹിത സമനില പാലിച്ചു. ഹോം മത്സരത്തിൽ മാഞ്ചസ്റ്റർ സിറ്റി 4-0ന് ക്രിസ്റ്റൽ പാലസിനെ കീഴടക്കി.
18 മത്സരങ്ങൾ പൂർത്തിയാക്കിയ മാഞ്ചസ്റ്റർ യുണൈറ്റഡ് 37 പോയിന്റുമായാണ് ലീഗിന്റെ തലപ്പത്ത് തുടരുന്നത്. 17 മത്സരങ്ങളിൽനിന്ന് സിറ്റിക്ക് 35 പോയിന്റുണ്ട്. ലെസ്റ്റർ സിറ്റി (35), ലിവർപൂൾ (34), ടോട്ടനം (33), എവർട്ടണ് (32) എന്നിവയാണ് തുടർന്നുള്ള സ്ഥാനങ്ങളിൽ.