ഇടിവെട്ട് ബ്ലാസ്റ്റേഴ്സ്
Thursday, January 21, 2021 12:06 AM IST
പനാജി: സാധാരണയ്ക്കു വിപരീതമായി ഇഞ്ചുറി ടൈം ഗോളിൽ കേരള ബ്ലാസ്റ്റേഴ്സിനു ജയം. കരുത്തരായ ബംഗളൂരു എഫ്സിയെ 2-1ന് ബ്ലാസ്റ്റേഴ്സ് കീഴടക്കി. ഇഞ്ചുറി ടൈമിന്റെ നാലാം മിനിറ്റിൽ കെ.പി. രാഹുൽ ആണ് മഞ്ഞപ്പടയ്ക്ക് ജയം സമ്മാനിച്ച ഗോൾ സ്വന്തമാക്കിയത്.
ഒരു ഗോളിനു പിന്നിൽനിന്നശേഷമായിരുന്നു ബ്ലാസ്റ്റേഴ്സിന്റെ ആവേശജയം. 24-ാം മിനിറ്റിൽ സെലിട്ടൺ സിൽവയുടെ ഗോളിൽ പിന്നിലായ ബ്ലാസ്റ്റേഴ്സിനെ പകരക്കാരന്റെ ബെഞ്ചിൽനിന്നെത്തി ലാൽതാംഗ ഖ്വാൽറിംഗ് 73-ാം മിനിറ്റിൽ ഒപ്പമെത്തിച്ചു.
12 മത്സരങ്ങളിൽനിന്ന് 13 പോയിന്റുമായി ബ്ലാസ്റ്റേഴ്സ് ഒന്പതാം സ്ഥാനത്തെത്തി. ഇത്രയും പോയിന്റുള്ള ബംഗളൂരു ഏഴാമതുണ്ട്.