കോ​​ട്ട​​യം, പാ​​ല​​ക്കാ​​ട് ചാ​​ന്പ്യ​​ന്മാ​​ർ
കോ​​ട്ട​​യം, പാ​​ല​​ക്കാ​​ട് ചാ​​ന്പ്യ​​ന്മാ​​ർ
Friday, February 19, 2021 12:52 AM IST
തേ​​​​ഞ്ഞി​​​​പ്പ​​​​ലം: സം​​​​സ്ഥാ​​​​ന അ​​​​ത്‌​​​​ല​​​​റ്റി​​​​ക് മീ​​​​റ്റി​​​​ന്‍റെ സീ​​​​നി​​​​യ​​​​ർ വി​​​​ഭാ​​​​ഗ​​​​ത്തി​​​​ൽ കോ​​​​ട്ട​​​​യ​​​​വും ജൂ​​​​ണി​​​​യ​​​​ർ വി​​​​ഭാ​​​​ഗ​​​​ത്തി​​​​ൽ പാ​​​​ല​​​​ക്കാ​​​​ടും ചാ​​​​ന്പ്യ​​​​ന്മാരാ​​​​യി. ട്ര​​​​യാ​​​​ത്ത​​​​ല​​​​ണി​​​​ലും 110 മീ​​​​റ്റ​​​​ർ ഹ​​​​ർ​​​​ഡി​​​​ൽ​​​​സി​​​​ലും ര​​​​ണ്ട് പു​​​​തി​​​​യ മീ​​​​റ്റ് റി​​​​ക്കാ​​​​ർ​​​​ഡു​​​​ക​​​​ളും പി​​​​റ​​​​ന്നു.

പ​​​​ത്തു സ്വ​​​​ർ​​​​ണ​​​​വും 14 വെ​​​​ള്ളി​​​​യും എ​​​​ട്ടു വെ​​​​ങ്ക​​​​ല​​​​വു​​​​മ​​​​ട​​​​ക്കം 206 പോ​​​​യി​​​​ന്‍റ് നേ​​​​ടി​​​​യാ​​​​ണ് കോ​​​​ട്ട​​​​യം സീ​​​​നി​​​​യ​​​​ർ വി​​​​ഭാ​​​​ഗം ചാ​​​​ന്പ്യ​​​​ന്മാ​​​​രാ​​​​യ​​​​ത്. ജൂ​​​​ണി​​​​യ​​​​ർ വി​​​​ഭാ​​​​ഗ​​​​ത്തി​​​​ൽ 24 സ്വ​​​​ർ​​​​ണ​​​​വും 24 വെ​​​​ള്ളി​​​​യും 20 വെ​​​​ങ്ക​​​​ല​​​​വും ക​​​​ര​​​​സ്ഥ​​​​മാ​​​​ക്കി​​​​യാ​​​​യി​​​​രു​​​​ന്നു പാ​​​​ല​​​​ക്കാ​​​​ടി​​​​ന്‍റെ കി​​​​രീ​​​​ടം. 482 പോ​​​​യി​​​​ന്‍റാ​​​​ണ് ഇ​​​​വ​​​​ർ​​​​ക്കു ല​​​​ഭി​​​​ച്ച​​​​ത്.

സീ​​​​നി​​​​യ​​​​ർ വി​​​​ഭാ​​​​ഗ​​​​ത്തി​​​​ൽ പ​​​​തി​​​​നൊ​​​​ന്നു സ്വ​​​​ർ​​​​ണം, എ​​​​ട്ടു വെ​​​​ള്ളി, ഒ​​​​ന്പ​​​​ത് വെ​​​​ങ്ക​​​​ലം എ​​​​ന്നി​​​​വ​​​​യോ​​​​ടെ 174 പോ​​​​യി​​​​ന്‍റു​​​​മാ​​​​യി എ​​​​റ​​​​ണാ​​​​കു​​​​ളം ര​​​​ണ്ടാം സ്ഥാ​​​​നം നേടി. ആ​​​​റു സ്വ​​​​ർ​​​​ണ​​​​വും നാ​​​​ലു വെ​​​​ള്ളി​​​​യും മൂ​​​​ന്നു വെ​​​​ങ്ക​​​​ല​​​​വും നേ​​​​ടി 103 പോ​​​​യി​​​​ന്‍റോ​​​​ടെ പാ​​​​ല​​​​ക്കാ​​​​ട് മൂ​​​​ന്നാം സ്ഥാ​​​​ന​​​​ത്തു​​​​മെ​​​​ത്തി.


ജൂ​​​​ണി​​​​യ​​​​ർ വി​​​​ഭാ​​​​ഗ​​​​ത്തി​​​​ൽ 441 പോ​​​​യി​​​​ന്‍റ് നേ​​​​ടി ര​​​​ണ്ടാ​​​​മ​​​​തെ​​​​ത്തി​​​​യ കോ​​​​ഴി​​​​ക്കോ​​​​ട് 26 സ്വ​​​​ർ​​​​ണ​​​​വും 16 വെ​​​​ള്ളി​​​​യും 22 വെ​​​​ങ്ക​​​​ല​​​​വും സ്വന്തമാക്കി.

പെ​​​​ണ്‍​കു​​​​ട്ടി​​​​ക​​​​ളു​​​​ടെ അ​​​​ണ്ട​​​​ർ- 14 ട്ര​​​​യാ​​​​ത്ത​​​​ല​​​​ണി​​​​ൽ കോ​​​​ട്ട​​​​യ​​​​ത്തി​​​​ന്‍റെ അ​​​​ൽ​​​​ഫോ​​​​ണ്‍​സ് ട്രീ​​​​സാ ടെ​​​​റി​​​​ൻ, ആ​​​​ണ്‍​കു​​​​ട്ടി​​​​ക​​​​ളു​​​​ടെ അ​​​​ണ്ട​​​​ർ- 18 110 മീ​​​​റ്റ​​​​ർ ഹ​​​​ർ​​​​ഡി​​​​ൽ​​​​സി​​​​ൽ മ​​​​ല​​​​പ്പു​​​​റ​​​​ത്തി​​​​ന്‍റെ വി.​​​​ മു​​​​ഹ​​​​മ്മ​​​​ദ് ഹ​​​​നാ​​​​ൻ (13.97 സെ​​​​ക്ക​​​​ൻ​​​​ഡ്) എ​​​​ന്നി​​​​വ​​​​രാ​​​​ണ് റി​​​​ക്കാ​​​​ർ​​​​ഡി​​​​ട്ട​​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.