ഒ​​​​​​സാ​​​​​​ക്ക x ബ്രാ​​​​​​ഡി ഫൈ​​​​​​ന​​​​​​ൽ
ഒ​​​​​​സാ​​​​​​ക്ക x ബ്രാ​​​​​​ഡി ഫൈ​​​​​​ന​​​​​​ൽ
Friday, February 19, 2021 12:52 AM IST
മെ​​​​​​ൽ​​​​​​ബ​​​​​​ണ്‍: ഓ​​​​​​സ്ട്രേ​​​​​​ലി​​​​​​യ​​​​​​ൻ ഓ​​​​​​പ്പ​​​​​​ണ്‍ ടെ​​​​​​ന്നീ​​​​​​സ് വ​​​​​​നി​​​​​​താ സിം​​​​​​ഗി​​​​​​ൾ​​​​​​സ് ഫൈ​​​​​​ന​​​​​​ലി​​​​​​ൽ ജാ​​​​​​പ്പ​​​​​​നീ​​​​​​സ് താ​​​​​​രം ന​​​​​​വോ​​​​​​മി ഒ​​​​​​സാ​​​​​​ക്ക​​​​​​യും അ​​​​​​മേ​​​​​​രി​​​​​​ക്ക​​​​​​യു​​​​​​ടെ ജെ​​​​​​ന്നി​​​​​​ഫ​​​​​​ർ ബ്രാ​​​​​​ഡി​​​​​​യും കൊ​​​​​​ന്പു​​​​​​കോ​​​​​​ർ​​​​​​ക്കും. നാ​​​​​​ളെ ഇ​​​​​​ന്ത്യ​​​​​​ൻ സ​​​​​​മ​​​​​​യം ഉ​​​​​​ച്ച​​​​​​യ്ക്ക് 2.00നാ​​ണു ഫൈ​​​​​​ന​​​​​​ൽ.

സെ​​​​​​മി​​​​​​യി​​​​​​ൽ അ​​​​​​മേ​​​​​​രി​​​​​​ക്ക​​​​​​യു​​​​​​ടെ സെ​​​​​​റീ​​​​​​ന വി​​​​​​ല്യം​​​​​​സി​​​​​​നെ നേ​​​​​​രി​​​​​​ട്ടു​​​​​​ള്ള സെ​​​​​​റ്റു​​​​​​ക​​​​​​ൾ​​​​​​ക്കു കീ​​​​​​ഴ​​​​​​ട​​​​​​ക്കി​​​​​​യാ​​​​​​ണു ലോ​​​​​​ക മൂ​​​​​​ന്നാം ന​​​​​​ന്പ​​​​​​റും മൂ​​​​​​ന്നാം സീ​​​​​​ഡു​​​​​​മാ​​​​​​യ ഒ​​​​​​സാ​​​​​​ക്ക ഫൈ​​​​​​ന​​​​​​ലി​​​​​​ൽ പ്ര​​​​​​വേ​​​​​​ശി​​​​​​ച്ച​​​​​​ത്. 2019 ഓ​​​​​​സ്ട്രേ​​​​​​ലി​​​​​​യ​​​​​​ൻ ഓ​​​​​​പ്പ​​​​​​ണ്‍ ഉ​​​​​​ൾ​​​​​​പ്പെ​​​​​​ടെ മൂ​​​​​​ന്ന് ഗ്രാ​​​​​​ൻ​​​​​​സ്‌​​​​​ലാം കി​​​​​​രീ​​​​​​ടം സ്വ​​​​​​ന്ത​​​​​​മാ​​​​​​ക്കി​​​​​​യി​​​​​​ട്ടു​​​​​​ള്ള ഒ​​​​​​സാ​​​​​​ക്ക​​​​​​യു​​​​​​ടെ നാ​​​​​​ലാം ഫൈ​​​​​​ന​​​​​​ലാ​​​​​​ണി​​​​​​ത്. 24 ഗ്രാ​​​​​​ൻ​​​​​​സ്‌​​​​​ലാം കി​​​​​​രീ​​​​​​ട​​​​​​മെ​​​​​​ന്ന മാ​​​​​​ർ​​​​​​ഗ​​​​​​ര​​​​​​റ്റ് കോ​​​​​​ർ​​​​​​ട്ടി​​​​​​ന്‍റെ റി​​​​​​ക്കാ​​​​​​ർ​​​​​​ഡി​​​​​​നൊ​​​​​​പ്പ​​​​​​മെ​​​​​​ത്താ​​​​​​നു​​​​​​ള്ള സെ​​​​​​റീ​​​​​​ന​​​​​​യു​​​​​​ടെ യാ​​​​​​ത്ര​​​​​​യാ​​​​​​ണ് ഇ​​​​​​രു​​​​​​പ​​​​​​ത്തി​​​​​​മൂ​​​​​​ന്നു​​​​​​കാ​​​​​​രി​​​​​​യാ​​​​​​യ ഒ​​​​​​സാ​​​​​​ക്ക 6-3, 6-4ൽ ​​​​​​അ​​​​​​വ​​​​​​സാ​​​​​​നി​​​​​​പ്പി​​​​​​ച്ച​​​​​​ത്.

ക്വാ​​​​​​ർ​​​​​​ട്ട​​​​​​റി​​​​​​ൽ ലോ​​​​​​ക ഒ​​​​​​ന്നാം ന​​​​​​ന്പ​​​​​​ർ താ​​​​​​രം ആ​​​​​​ഷ് ബാ​​​​​​ർ​​​​​​ട്ടി​​​​​​യെ അ​​​​​​ട്ടി​​​​​​മ​​​​​​റി​​​​​​ച്ച ചെ​​​​​​ക് താ​​​​​​രം ക​​​​​​രോ​​​​​​ളി​​​​​​ന മു​​​​​​ചോ​​​​​​വ​​​​​​യെ മൂ​​​​​​ന്ന് സെ​​​​​​റ്റ് നീ​​​​​​ണ്ട പോ​​​​​​രാ​​​​​​ട്ട​​​​​​ത്തി​​​​​​ൽ ജെ​​​​​​ന്നി​​​​​​ഫ​​​​​​ർ ബ്രാ​​​​​​ഡി സെ​​​​​​മി​​​​​​യി​​​​​​ൽ കീ​​​​​​ഴ​​​​​​ട​​​​​​ക്കി. 6-4, 3-6, 6-4നാ​​​​​​യി​​​​​​രു​​​​​​ന്നു ഇ​​​​​​രു​​​​​​പ​​​​​​ത്ത​​​​​​ഞ്ചു​​​​​​കാ​​​​​​രി​​​​​​യാ​​​​​​യ ബ്രാ​​​​​​ഡി​​​​​​യു​​​​​​ടെ ജ​​​​​​യം. അ​​​​​​മേ​​​​​​രി​​​​​​ക്ക​​​​​​ൻ താ​​​​​​ര​​​​​​ത്തി​​​​​​ന്‍റെ ക​​​​​​ന്നി ഗ്രാ​​​​​​ൻ​​​​​​സ്‌​​​​​ലാം ഫൈ​​​​​​ന​​​​​​ൽ പ്ര​​​​​​വേ​​​​​​ശ​​​​​​ന​​​​​​മാ​​​​​​ണി​​​​​​ത്.

പു​​​​​​രു​​​​​​ഷ സിം​​​​​​ഗി​​​​​​ൾ​​​​​​സി​​​​​​ൽ ലോ​​​​​​ക ഒ​​​​​​ന്നാം ന​​​​​​ന്പ​​​​​​റും നി​​​​​​ല​​​​​​വി​​​​​​ലെ ചാ​​​​​​ന്പ്യ​​​​​​നു​​​​​​മാ​​​​​​യ സെ​​​​​​ർ​​​​​​ബി​​​​​​യ​​​​​​യു​​​​​​ടെ നൊ​​​​​​വാ​​​​​​ക്ക് ജോ​​​​​​ക്കോ​​​​​​വി​​​​​​ച്ച് ഫൈ​​​​​​ന​​​​​​ലി​​​​​​ൽ. യോ​​​​​​ഗ്യ​​​​​​താ റൗ​​​​​​ണ്ടി​​​​​​ലൂ​​​​​​ടെ എ​​​​​​ത്തി​​​​​​യ റ​​​​​​ഷ്യ​​​​​​യു​​​​​​ടെ അ​​​​​​സ്‌ല​​​​​​ൻ കാ​​​​​​ര​​​​​​റ്റ്സേ​​​​​​വി​​​​​​നെ​​​​​​യാ​​​​​​ണു സെ​​​​​​മി​​​​​​യി​​​​​​ൽ ജോ​​​​​​ക്കോ​​​​​​വി​​​​​​ച്ച് കീ​​​​​​ഴ​​​​​​ട​​​​​​ക്കി​​​​​​യ​​​​​​ത്. സ്കോ​​​​​​ർ: 6-3, 6-4, 6-2. ഡാ​​​​​​നി​​​​​​ൽ മെ​​​​​​ദ്‌​​​​​വ​​​​​​ദേ​​​​​​വ് x സ്റ്റെ​​​​​​ഫാ​​​​​​നോ​​​​​​സ് സി​​​​​​റ്റ്സി​​​​​​പാ​​​​​​സ് സെ​​​​​​മി ജേ​​​​​​താ​​​​​​വാ​​​​​​ണു ഫൈ​​​​​​ന​​​​​​ലി​​​​​​ൽ ജോ​​​​​​ക്കോ​​​​​​വി​​​​​​ച്ചി​​​​​​ന്‍റെ എ​​​​​​തി​​​​​​രാ​​​​​​ളി.


ക​​​​​​ണ്ണീ​​​​​​രോടെ സെ​​​​​​റീ​​​​​​ന മടങ്ങി

സെ​​​​​​മി​​​​​​യി​​​​​​ൽ ഒ​​​​​​സാ​​​​​​ക്ക​​​​​​യോ​​​​​​ടു പ​​​​​​രാ​​​​​​ജ​​​​​​യ​​​​​​പ്പെ​​​​​​ട്ട് പു​​​​​​റ​​​​​​ത്താ​​​​​​യ​​​​​​ ശേ​​​​​​ഷ​​​​​​മു​​​​​​ള്ള പ​​​​​​ത്ര​​​​​​സ​​​​​​മ്മേ​​​​​​ള​​​​​​ന​​​​​​ത്തി​​​​​​ൽ ക​​​​​​ണ്ണീ​​​​​​ര​​​​​​ണി​​​​​​ഞ്ഞ് സെ​​​​​​റീ​​​​​​ന വി​​​​​​ല്യം​​​​​​സ്. ക​​​​​​ണ്ണീ​​​​​​ര​​​​​​ട​​​​​​ക്കാ​​​​​​നാ​​​​​​വാ​​​​​​തെ പ​​​​​​ത്ര​​​​​​സ​​​​​​മ്മേ​​​​​​ള​​​​​​നം ഇ​​​​​​ട​​​​​​യ്ക്കു​​​​​​വ​​​​​​ച്ച് അ​​​​​​വ​​​​​​സാ​​​​​​നി​​​​​​പ്പി​​​​​​ച്ച് അ​​​​​​വ​​​​​​ർ മ​​​​​​ട​​​​​​ങ്ങു​​​​​​ക​​​​​​യും ചെ​​​​​​യ്തു. വ​​​​​​ലി​​​​​​യ പി​​​​​​ഴ​​​​​​വു​​​​​​ക​​​​​​ളു​​​​​​ടെ ദി​​​​​​നം എ​​​​​​ന്നാ​​​​​​ണു സെ​​​​​​റീ​​​​​​ന ഇ​​​​​​ന്ന​​​​​​ല​​​​​​ത്തെ ദി​​​​​​വ​​​​​​സ​​​​​​ത്തെ ഉ​​​​​​പ​​​​​​മി​​​​​​ച്ച​​​​​​ത്.

ആ​​​​​​ദ്യസെ​​​​​​റ്റി​​​​​​ൽ 2-0നു ​​​​​​മു​​​​​​ന്നി​​​​​​ട്ടു​​​​​​നി​​​​​​ന്ന​​​​​​ശേ​​​​​​ഷ​​​​​​മാ​​​​​​യി​​​​​​രു​​​​​​ന്നു സെ​​​​​​റീ​​​​​​ന, തു​​​​​​ട​​​​​​ർ​​​​​​ച്ച​​​​​​യാ​​​​​​യി അ​​​​​​ഞ്ച് ഗെ​​​​​​യിം ന​​​​​​ഷ്ട​​​​​​പ്പെ​​​​​​ടു​​​​​​ത്തി ക​​​​​​ളി കൈ​​​​​​വി​​​​​​ട്ട​​​​​​ത്. 5-0ന് ​​​​​​എ​​​​​​ങ്കി​​​​​​ലും ആ​​​​​​ദ്യ സെ​​​​​​റ്റി​​​​​​ൽ മു​​​​​​ന്നേ​​​​​​റാ​​​​​​നു​​​​​​ള്ള അ​​​​​​വ​​​​​​സ​​​​​​രം താ​​​​​​ൻ ന​​​​​​ഷ്ട​​​​​​പ്പെ​​​​​​ടു​​​​​​ത്തി​​​​​​യെ​​​​​​ന്നും സെ​​​​​​റീ​​​​​​ന പ​​​​​​റ​​​​​​ഞ്ഞു. 23 ഗ്രാ​​​​​​ൻ​​​​​​സ്‌​​​​​ലാം കി​​​​​​രീ​​​​​​ട​​​​​​ങ്ങ​​​​​​ൾ സെ​​​​​​റീ​​​​​​ന​​​​​​യു​​​​​​ടെ പേ​​​​​​രി​​​​​​ലു​​​​​​ണ്ട്. മാ​​​​​​ർ​​​​​​ഗ​​​​​​ര​​​​​​റ്റ് കോ​​​​​​ർ​​​​​​ട്ടി​​​​​​ന്‍റെ (24 കി​​​​​​രീ​​​​​​ടം) ഒ​​​​​​പ്പ​​​​​​മെ​​​​​​ത്താ​​​​​​നു​​​​​​ള്ള സെ​​​​​​റീ​​​​​​ന​​​​​​യു​​​​​​ടെ മോ​​​​​​ഹ​​​​​​ത്തി​​​​​​ന് ഇ​​​​​​നി​​​​​​യും കാ​​​​​​ത്തി​​​​​​രി​​​​​​ക്ക​​​​​​ണ​​​​​​മെ​​​​​​ന്നു ചു​​​​​​രു​​​​​​ക്കം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.