ടൈഗർ വുഡ്സ് അപകടനില തരണം ചെയ്തു
Thursday, February 25, 2021 12:47 AM IST
കലിഫോർണിയ: കാറപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഗോൾഫ് ഇതിഹാസം ടൈഗർ വുഡ്സ് അപകടനില തരണം ചെയ്തതായി കുടുംബാംഗങ്ങൾ. വുഡ്സ് സഞ്ചരിച്ച കാർ റോഡിൽനിന്നു തെന്നിമാറി വൻ താഴ്ചയിലേക്കു പതിക്കുകയായിരുന്നു.
പരിക്കേറ്റ താരത്തിന്റെ വലതു കാലിനു താഴെയും കണങ്കാലിലുമായി ശസ്ത്രക്രിയ നടത്തിയെന്നും ബോധം തെളിഞ്ഞതായും ആശുപത്രിവൃത്തങ്ങൾഅറിയിച്ചു. ശസ്ത്രക്രിയയ്ക്കു ശേഷം വുഡ്സ് പ്രതികരിക്കുന്നുണ്ടെന്നും സുഖം പ്രാപിച്ചുവരികയാണെന്നും കുടുംബാംഗങ്ങളും വ്യക്തമാക്കി.
23-ാം തീയതി രാവിലെ ഏഴു മണിക്കുശേഷം റോളിംഗ് ഹിൽസ് എസ്റ്റേറ്റ്സിന്റെയും റാഞ്ചോസ് പാലോസ് വെർഡെസിന്റെയും അതിർത്തിയിലായിരുന്നു സംഭവം.